Pages

Thursday, August 15, 2013

മരണതീയതി അറിയാന്‍ ഒരു ലേസര്‍ ഉപകരണം

മരണതീയതി
അറിയാന്‍ ഒരു ലേസര്‍ ഉപകരണം
 ണ്ടന്‍ : ജീവിതം അവസാനിക്കാന്‍ ഇനി എത്ര ദിവസമുണ്ടെന്നറിയുന്നത് ആരുടെയും ആഗ്രഹമായിരിക്കും. അതനുസരിച്ച് തയ്യാറെടുത്ത് കാത്തിരിക്കാമല്ലോ. ലങ്കാസ്‌റ്റെര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് മരണ ടെസ്റ്റിനുള്ള ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയാണ് റിസ്റ്റ് വാച്ചുപോലുള്ള ഉപകരണംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തി.തൊലിക്കടിയിലെ രക്തക്കുഴലുകളിലുള്ള നിര്‍ണായക കോശങ്ങളെ വിശകലനം ചെയ്താണ് ലേസര്‍ ബീമുകള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. സൂക്ഷ്മമായ എന്‍ഡോതെലിയല്‍ സെല്ലുകള്‍ നല്‍കുന്ന വിവരം ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രധാന സൂചനകള്‍ നല്‍കും. ഇവ നിരീക്ഷിച്ചാല്‍ സാധാരണയിലെക്കാളും വേഗത്തില്‍ ആരാണ് വാര്‍ധക്യം പ്രാപിക്കുന്നതെന്ന് കണ്ടെത്താം. ഈ ടെസ്റ്റ് ഒന്നു കൂടി പരിഷ്‌കരിച്ചാല്‍ ഒരുവന് എത്രകാലം ഇനി ജീവിക്കാന്‍ ബാക്കിയുണ്ടെന്ന് കണ്ടെത്താം. ഉദാഹരണത്തിന് നിലവിലുള്ള ജീവിതശൈലി മാറ്റിയില്ലെങ്കില്‍ ഒരാള്‍ 20 വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് സൂചന നല്‍കാം.
എന്‍ഡോതെലിയത്തിന്റെ വിശകലനത്തിലൂടെ ഒരാള്‍ക്ക് ക്യാന്‍സര്‍ മറവി രോഗം എന്നിവ ബാധിക്കുമോയെന്നും കണ്ടെത്താന്‍ കഴിയും. പുതിയ കണ്ടെത്തലുകള്‍ പരമാവധി ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമ്പോള്‍ ചിലര്‍ അത് ആത്മഹത്യപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും പറയപ്പെടുന്നു. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ കമ്പനികള്‍ക്കാണ് ഇതുകൊണ്ട് ഏറ്റവുമധികം പ്രയോജനമുണ്ടാകുക. ഉപകരണത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഓരോരുത്തരുടെയും പ്രീമിയവും പെന്‍ഷന്‍ ഗഢുക്കളും കണക്കുകൂട്ടാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഉപകരണത്തിന്റെ വിജയത്തെത്തുടര്‍ന്ന് കയ്യില്‍ വാച്ചുപോലെ കെട്ടാന്‍ കഴിയുന്ന ചെറിയ ഉപകരണം രൂപകല്‍പന ചെയ്തുകൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ .

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: