Pages

Thursday, August 8, 2013

മുല്ലപ്പെരിയാര്‍ വീണ്ടും ഉറക്കംകെടുത്തുമോ?

1360059388_1360059388_guru-njanathapasi.jpgമുല്ലപ്പെരിയാർ  വീണ്ടും
ഉറക്കംകെടുത്തുമോ?
മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായി അറിയപ്പെടുന്ന സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമത്തിന്റെ ആഗോളവ്യാപകമായ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്ന വ്യക്തിത്വമാണ്ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, മികച്ച സംഘാടകന്എന്നീ നിലകളിലെല്ലാം തിളങ്ങുന്ന സ്വാമി, ശാന്തിഗിരി ആശ്രമം ഓര്ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിവരുന്നു.

മുല്ലപ്പെരിയാര്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് നമ്മുടെ ഉറക്കം കെടുത്താന്‍ പോകുതെന്ന് തോന്നുന്നു. അന്തിമവിധിയെന്ന അനിവാര്യതയിലേയ്ക്ക് നടന്നടുക്കുമ്പോള്‍ സമവായത്തിനുളള എല്ലാ വഴികളും അടയുകയാണ്. മാസങ്ങളോളം ഡാമിലെ വെള്ളംപോലെ തണുത്തുറഞ്ഞ വിഷയം ഇപ്പോള്‍ സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങളില്‍ തട്ടി ഇരുസംസ്ഥാനങ്ങളിലേയും മനസ്സുകളിലേയ്ക്ക് ആശങ്ക വിതച്ചുകൊണ്ട് ഒഴുകുകയാണ്. ജനങ്ങളുടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് ഭരണാധികാരികള്‍ കോടതി പരാമര്‍ശങ്ങളെ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. സംസ്ഥാന ദേശീയതലങ്ങളില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് മുല്ലപ്പെരിയാര്‍ വീണ്ടും വഴിതുറക്കും. ഏറെ ചര്‍ച്ച ചെയ്ത ഈ വിഷയം ഇരുസംസ്ഥാനങ്ങളുടെയും സമാധാന അന്തരീക്ഷത്തിലുണ്ടാക്കിയ വിള്ളല്‍ ചെറുതല്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കേസ് പരിഗണിക്കവേ തമിഴ്‌നാടിന്റെ വാദത്തിനിടയില്‍ കേസുമായി ബന്ധപ്പെട്ട പ്രധാനവിഷയം പുതിയ അണക്കെട്ടാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. തമിഴ്‌നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അതേസമയം കേരളത്തിന്റെ സുരക്ഷ പ്രധാനമാണെും കോടതി പറഞ്ഞു. പഴയ അണക്കെട്ട് സുരക്ഷിതമല്ലെങ്കില്‍ മാത്രമേ പുതിയ അണക്കെിനു പ്രസക്തിയുള്ളൂ.
വാ
ദത്തിനായി അരയും തലയും മുറുക്കിയെത്തിയ തമിഴ്‌നാടിന്റെ അഭിഭാഷകന്‍, അഥവാ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെങ്കില്‍ത്തന്നെ അതു ചെയ്യേണ്ടത് തങ്ങളാണെന്ന് വാദിച്ചു. അതില്‍ കേരളത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. അണക്കെട്ട് സുരക്ഷിതമാക്കുകയെന്ന ഉത്തരവാദിത്വം തമിഴ്‌നാടില്‍ നിക്ഷിപ്തമാണ്. ഈ അണക്കെട്ട് തങ്ങള്‍ക്ക് സ്വന്തമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുവാന്‍ തമിഴ്‌നാടിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ വിനോദ് ബോഡ്‌സെ കിണഞ്ഞു പരിശ്രമിച്ചു.
mangalam malayalam online newspaperരണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ഈ പ്രശ്‌നത്തില്‍ ഒരു നിരോധന ഉത്തരവിന് ശ്രമിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ വേണമെന്ന് വാദം കേട്ട ജസ്റ്റിസ് ആര്‍. എം. ലോധ ചൂണ്ടിക്കാട്ടി. നൂറുകൊല്ലം പഴക്കമുള്ള അണക്കെട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ തമിഴ്‌നാട് എന്തുചെയ്യുമെന്ന കോടതിയുടെ ചോദ്യത്തിന് മുന്‍പില്‍ വെള്ളം കുടിച്ചുപോയ തമിഴ്‌നാടിന്റെ അഭിഭാഷകന്‍ എന്നാല്‍ വെളിയിലേയ്‌ക്കൊഴുകുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനായി ഒരു നിയമം നിര്‍മ്മിക്കുവാന്‍ കേരളത്തിനാവില്ലെന്ന് വാദിച്ചു.
1886-ല്‍ തിരുവിതാംകൂര്‍ മഹാരാജാവുമായി കരാറുണ്ടാക്കുന്ന സമയത്ത് വേണ്ടതിനെക്കാള്‍ കൂടുതല്‍ ജലം ഇപ്പോള്‍ സംസ്ഥാനത്തിനു വേണമല്ലൊ എന്നും കേരളം വികസിക്കുന്നതുകൊണ്ടും, കേരളത്തിലെ ജനസംഖ്യ കൂടിയതുകൊണ്ടും അവര്‍ക്കു കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പൊല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നും ജസ്റ്റിസ് ദത്തു ചോദിക്കുകയുണ്ടായി. കരാറിനെ മറികടന്നൊരു നിയമം കേരളം ഉണ്ടാക്കിയാല്‍ അതിനുള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ലായെന്നും ജസ്റ്റിസ് ദത്തു പരാമര്‍ശിച്ചു. 1886-ല്‍ ഉണ്ടാക്കിയ പാട്ടകരാറിനു വളരെയേറെ പ്രാധാന്യമുള്ള പിന്തുടര്‍ച്ചാവകാശം തമിഴ്‌നാട് തെളിയിക്കുകയും വേണം. ജനങ്ങളെ സംരക്ഷിക്കാനുള്ള ചുമതല കേരളത്തിന്റേതാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിനനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്നുവെന്നുള്ള തോന്നല്‍ ഏവരിലും ഉളവാക്കുന്ന തരത്തിലായിരുന്നു മൂന്നുദിവസത്തെ തമിഴ്‌നാടിന്റെ വാദം കേട്ടുകൊണ്ടുളള കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.
കേരളത്തിന്റെ വാദം തുടങ്ങിയപ്പോള്‍ തന്നെ അണക്കെട്ടിനുമേല്‍ തമിഴ്‌നാടിന്റെ ഉടമസ്ഥാവകാശവും മേല്‍നോട്ട അവകാശവും കേരളത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വെ സമ്മതിച്ചു. കേരളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അണക്കൊയതിനാല്‍ തമിഴ്‌നാടിനെ നിയന്ത്രിക്കാന്‍ കേരളത്തിനധികാരമുണ്ടെ് അദ്ദേഹം വാദിച്ചു. 2006-ലെ നിയമഭേദഗതി അതാണ് ചെയ്തത്. അതിനുള്ള അവകാശം നിയമസഭയിലാണ്. 142 അടിവരെ ജലനിരപ്പുയര്‍ത്തണമെന്ന് പ്രതികൂലമായ വിധി വന്നിട്ടുപോലും കേരളം അതിനെ മറികടക്കാന്‍ ശ്രമിച്ചിരുന്നില്ല. 1886-ലെ മുല്ലപ്പെരിയാര്‍ കരാര്‍ 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയതോടെ അസാധുവായി എന്നും 1970-ല്‍ കേരളവും തമിഴ്‌നാടുമായി ഒപ്പുവെച്ച കരാര്‍ 2006-ലെ കേരള ജലസംരക്ഷണ നിയമത്തോടെ പ്രാബല്യമില്ലാതായെന്നും കേരളത്തിന്റെ അഭിഭാഷകനായ സാല്‍വെ വാദിച്ചു.
2006-ലെ കോടതി വിധിക്കു മുമ്പായിരുന്നു നിയമഭേദഗതി പാസാക്കിയതെങ്കില്‍ കോടതി വിധി ഇങ്ങനെ ആകുമായിരുന്നില്ല എന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. വിധിയെ തുടര്‍ന്നുള്ള നിയമഭേദഗതി സാധുവാണ്. വിധിയുടെ വസ്തുതാപരമായ കാര്യങ്ങളെക്കാളുപരി നിയമപരമായ കാര്യങ്ങളില്‍ മാത്രമെ ഭേദഗതി കൈവെക്കുന്നുള്ളൂ. സുരക്ഷയുടെ വിഷയത്തില്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. സുരക്ഷ കോടതിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമേയല്ല. ഭരണഘടനാപരമായി സുരക്ഷ സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. 2006-ല്‍ കേരളം പാസാക്കിയ നിയമം ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണ്. സുരക്ഷയുമായി ബന്ധപ്പെട്ട ്‌നിയമങ്ങള്‍ ഒട്ടേറെ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. ഇതിന് അധികാരമില്ലെങ്കില്‍ വന്യജീവി സംരക്ഷണ നിയമം, ഭക്ഷ്യസുരക്ഷ നിയമം, എക്‌സ്‌പ്ലോസീവ് നിയമം തുടങ്ങിയവക്കൊന്നിനും യാതൊരു നിയമസാധുതയും ഉണ്ടാകില്ലെന്ന് സാല്‍വെ വാദിച്ചു.
കോടതിവിധികളെ ദുര്‍ബലപ്പെടുത്തുവാന്‍ സംസ്ഥാനങ്ങള്‍ക്കധികാരമുണ്ടെന്നത് പല വിധികളിലൂടെയും സുപ്രീംകോടതി തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്നു പറയുന്നുവെങ്കില്‍ കേരളത്തിലെ ഇരുപത്തിരണ്ട് അണക്കെട്ടുകളുടെയും സുരക്ഷ പ്രശ്‌നമാകുമെന്നും സാല്‍വെ വാദിച്ചു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന 2001-ലെ ജലകമ്മീഷന്‍ റിപ്പോര്‍ട്ട് ശരിയല്ലായെന്നു സ്ഥാപിക്കാന്‍ സാല്‍വെ കിണഞ്ഞു പരിശ്രമിച്ചു.
സുപ്രീംകോടതി വിധി വന്ന് 16 ദിവസത്തിനുള്ളില്‍ നിയമമുണ്ടാക്കാന്‍ കാരണമായ വസ്തുതകള്‍ കോടതി ആരാഞ്ഞപ്പോള്‍ വ്യക്തമായ മറുപടി നല്‍കുവാന്‍ ഹരീഷ് സാല്‍വെയ്ക്ക് കഴിഞ്ഞില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ചു പതിനാറ് ദിവസമായപ്പോഴാണ് കേരളം നിയമഭേദഗതി പാസാക്കിയത്. കോടതിയുടെ അധികാരത്തെ മറികടക്കാനുള്ള ശ്രമമാണിതെന്ന് തമിഴ്‌നാട് നേരത്തെ ആരോപിച്ചിരുന്നു.
കോടതിയുടെ അവകാശം കവരുവാന്‍ നിയമസഭ തയ്യാറായിട്ടില്ലായെന്ന് ഹരീഷ് സാല്‍വെ വാദിച്ചുവെങ്കിലും നിയമസഭ നിയമമുണ്ടാക്കി കോടതിയുടെ പരമാധികാരം കവര്‍ന്നെടുത്തത് അംഗീകരിക്കാനാവില്ല എന്ന് ഭരണഘടന ബഞ്ച് പറഞ്ഞു. കോടതിക്ക് മുന്‍പാകെ എത്തിയ തെളിവുകളുടെയും മറ്റു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് 142 അടി ജലനിരപ്പ് ആക്കി മാറ്റുവാന്‍ 2006-ല്‍ ഉത്തരവിത്. എന്നാല്‍ അതിനു ശേഷം പതിനഞ്ചു ദിവസം കൊണ്ട് മാത്രം കൊണ്ടുവന്ന നിയമഭേദഗതി കോടതിവിധി മറികടക്കാനായി നടത്തിയ ശ്രമമായേ കാണാന്‍ കഴിയൂവെന്നും വാദം കേട്ട ജസ്റ്റിസ് ലോധ പറഞ്ഞു.
അണക്കെിന്റെ സുരക്ഷ സംബന്ധിച്ചുള്ള ഡല്‍ഹി ഐ.ഐ.ടി പഠനരീതി സുരക്ഷാഭീഷണി ഊതിപ്പെരുപ്പിക്കുന്നു എന്നായിരുന്നു കോടതിയുടെ മറ്റൊരു വിമര്‍ശനം. 2009-ല്‍ കേസ് പരിഗണിച്ചപ്പോള്‍ ഡല്‍ഹി ഐ. ഐ. ടി. യുടെ പഠനം തെളിവായി സ്വീകരിച്ചിരുന്നു. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ 160 അടിയായി ജലനിരപ്പ് ഉയരുമെന്ന് ഐ.ഐ.ടി ഡല്‍ഹിയുടെ പഠന റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. എന്നാല്‍ പഠനത്തിനുപയോഗിച്ച മാനദണ്ഡങ്ങള്‍ തൃപ്തികരമല്ലൊയിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ നിലപാട്. രണ്ടു ദിവസത്തെ മഴയുടെ തോതിന്റെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി. കണ്ടെത്തിയ പരമാവധി വെള്ളപ്പൊക്കത്തിന്റെ തോത് രണ്ടു ലക്ഷം ഘന അടിയായിരുന്നു. എന്നാല്‍ കേന്ദ്ര ജലകമ്മീഷന്‍ കണ്ടെത്തിയത് പരമാവധി വെള്ളം ഉയരുന്നത് 2.12 ലക്ഷം ക്യൂസക്‌സ് എന്നായിരുന്നുവെന്നും കോടതി പറഞ്ഞു. ഐ.ഐ.ടി.യിലെ പ്രൊഫസര്‍ ഡോ. എ.കെ.ഗ്രോസെയ്‌ന്റെ നേതൃത്വത്തിലുള്ള പഠനത്തില്‍ പ്രളയം കൊണ്ട് നീരൊഴുക്ക് രണ്ട് ലക്ഷം ക്യുസെക്‌സില്‍ കൂടുതലായാല്‍ അണക്കെട്ട് തകരുമെന്ന് മുറിയിപ്പു നല്‍കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം കണക്കാക്കുതിന് ടോപ്പോഷീറ്റുകളുടെ സഹായത്തോടെയാണ് ഐ.ഐ.ടി. പഠനം നടത്തിയത്.
ഐ.ഐ.ടി. യുടെ കണ്ടെത്തല്‍ പ്രകാരം 2.19 ലക്ഷം ഘന അടി വെള്ളപ്പൊക്കതോതും വൃഷ്ടിപ്രദേശം 624 ചതുരശ്ര കിലോമീറ്ററുമാണെങ്കില്‍ കേന്ദ്ര ജലകമ്മീഷന്‍ ഇതിനെ 2.12 ലക്ഷം വെള്ളപ്പൊക്കതോതും 621 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശമെന്നും കണക്കാക്കി. കേന്ദ്ര ജലകമ്മീഷന്റെ കണ്ടെത്തലുകളെക്കാള്‍ കൂടുതലായിരുന്നു ഐ.ഐ.ടി.യുടെ നീരൊഴുക്കിന്റെ കണക്കുകള്‍.
സുരക്ഷ, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നു എന്ന നിരീക്ഷണമായിരുന്നു ഈ സമയം ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ ഭാഗത്തുനിന്നുണ്ടായത്.

ജസ്റ്റിസുമാരായ ആര്‍. എം. ലോധ, എച്ച്. എല്‍. ദത്തു, മദന്‍ ബി.ലോകൂര്‍, സി.കെ. പ്രസാദ്, എം. വൈ. ഇക്ബാല്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിനു മുന്‍പില്‍ കേരളത്തിന്റെ അഭിഭാഷകരായ ഹരീഷ് സാല്‍വെ, മോഹന്‍ കത്താര്‍ക്കി, വി. ഗിരി, സ്റ്റാന്റിംഗ് കൗസില്‍ എം.ആര്‍. രമേശ് ബാബു എന്നീ അഭിഭാഷകര്‍ പലപ്പോഴും പതറുന്ന കാഴ്ചയാണ് കണ്ടത്. കോടതിയുടെ പരാമര്‍ശങ്ങള്‍ അനുകൂലമാകണമെങ്കില്‍ വളരെ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഈ അഭിഭാഷകര്‍ എടുക്കേണ്ടതുണ്ട്. ഹാരീഷ് സാല്‍വെ രാജ്യത്തെ പ്രഗത്ഭരായ അഭിഭാഷകനാണ്. എന്നാല്‍ ഡാം ദുര്‍ബലമാണെ വാദം തെളിയിക്കാന്‍ അദ്ദേഹത്തിന് വളരെയേറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നാണ് കഴിഞ്ഞ ദിവസത്തെ വാദപ്രതിവാദം തെളിയിക്കുത്.

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: