ഭാരതം സാമ്പത്തിക പ്രതിസന്ധിയിൽ
എല്ലാ രംഗത്തും ജാഗ്രത
ഭാരതം അപായകരമായ വിധത്തിൽ സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ ?ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ പരാജയപെട്ടു എന്നു വേണം കരുതാൻ . രാജ്യത്തിന്റെ കരുതല്‍ശേഖരമായ സ്വര്‍ണംകൂടി വിദേശത്ത്
പണയപ്പെടുത്തിയാൽ ഇനി എന്താണ് ഗതി ? രൂക്ഷമാകുന്ന പണപ്പെരുപ്പം, ഇടിയുന്ന രൂപയുടെ മൂല്യം എന്നിങ്ങനെ ഒരു
പ്രത്യാശയ്ക്കും വകയില്ലാത്തവിധം ഇരുളടഞ്ഞ ചിത്രമാണ് ഭാരതത്തിന്റെ മുൻപിൽ കാണുന്നത് .
ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 61.20 രൂപ നല്‍കണം. പഴയ ഇറ്റാലിയന്‍
ലിറയ്ക്കുതുല്യം വിലയില്ലാത്തതായി മാറി രൂപ. രൂപയുടെ വില ഇതേപോലെ ഇടിഞ്ഞ ഒരു കാലം
വേറെയില്ല. സെന്‍സെക്സ് 150 പോയിന്റ് താഴ്ന്നു. ബിഎസ്ഇയുടെ മാര്‍ക്കറ്റ്
ക്യാപ്പിറ്റലൈസേഷന്‍ ഒരു ട്രില്യണ് താഴേക്ക് പോയി അഭിജാതമെന്ന് പറഞ്ഞുനടന്നിരുന്ന
ആ ക്ലബ്ബിന് പുറത്താകാറായി ഇന്ത്യ. ഈ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍
ഡോളറിന് 54.5 രൂപ എന്ന നിലയുണ്ടായിരുന്നു. എത്ര വേഗത്തിലാണ് അത് 12.7 ശതമാനംകണ്ട്
താഴ്ന്ന് ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിയത്! മൊത്തം വ്യാവസായികോല്‍പ്പാദനത്തിന്റെ
38 ശതമാനം വരുന്ന എട്ട് മര്‍മപ്രധാന മേഖലകളിലെ ഉല്‍പ്പാദനം മന്ദീഭവിച്ചു.
കഴിഞ്ഞവര്‍ഷം 6.9 ശതമാനമായിരുന്നത് 1.6 ശതമാനമായി ഇടിഞ്ഞു. കല്‍ക്കരി, ക്രൂഡ് ഓയില്‍,
പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നം, വളം, ഉരുക്ക്, സിമെന്റ് തുടങ്ങിയ മേഖലകളിലാണ്
ചരിത്രത്തിലില്ലാത്ത ഉല്‍പ്പാദനത്തകര്‍ച്ച. പ്രതീക്ഷിച്ച ദേശീയവരുമാന ലക്ഷ്യത്തെ
തകര്‍ത്ത് ഇത് വാര്‍ഷികബജറ്റിനെയും 12-ാം പഞ്ചവത്സരപദ്ധതിയെയാകെതന്നെയും
താറുമാറാക്കുമെന്ന അവസ്ഥയാണുള്ളത്.
കാര്‍ഷികോല്‍പ്പാദനരംഗവും പ്രതീക്ഷയ്ക്ക് വകതരുന്നില്ല. കാര്‍ഷികരംഗത്താകട്ടെ,
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇനങ്ങള്‍തന്നെ ഉദാരമായി
ഇറക്കുമതിചെയ്യുന്നതുവഴി ആഭ്യന്തരകമ്പോളം തകരുന്നു. കാര്‍ഷികജീവിതത്തെയാകെ ഇത്
തകരാറിലാക്കുന്നു. കരാര്‍കൃഷിയടക്കമുള്ള പുത്തന്‍ നയപരീക്ഷണങ്ങള്‍ കര്‍ഷകരെ
വീണ്ടും ആത്മഹത്യയുടെ മുനമ്പിലേക്ക് തള്ളിനീക്കുന്നു.ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിക്ക് കാരണം എന്താണ് ?ആഗോളവല്‍ക്കരണനയങ്ങളുടെ
ഫലമാണെങ്കിൽഅതിന്റെ ഗതിവേഗം കുറയ്ക്കാൻ ശ്രമിക്കണം . എങ്ങനെ പ്രതിസന്ധിയെ
നേരിടണമെന്നുപോലും അറിയാതെ സർക്കാർ ഉഴലുകയാണ്. ഡോളറിന്റെ അധിനിവേശത്തിനെതിരെ
ഒട്ടൊക്കെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ഇത്രയും സ്വര്‍ണം കരുതല്‍ശേഖരമായി ഇവിടെ
ഉണ്ടായിരുന്നതുകൊണ്ടാണ്. സാമ്പത്തികപ്രതിസന്ധിയുടെ ആഘാതത്തെ ഒട്ടൊക്കെ ചെറുക്കാന്‍
കഴിഞ്ഞതും ഈ കരുതല്‍സ്വര്‍ണം സാമ്പത്തിക സമതുലിതാവസ്ഥയ്ക്കുള്ള ഈടായി
ഇരുന്നതുകൊണ്ടാണ്. ആ അടിത്തറയാണ് ഇപ്പോള്‍ പൊളിക്കാന്‍ പോകുന്നത്. 400 ടണ്‍ സ്വര്‍ണമാണിപ്പോള്‍
ഉള്ളത്. ഇതുകൂടി അന്യാധീനപ്പെടുത്തിയാല്‍ ഇന്ത്യന്‍ സമ്പദ്ഘടന പിന്നീട് ഏത്
അടിത്തറയില്‍ നില്‍ക്കും? ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കുന്നതാണ് ഉത്തമം . വിത്ത് എടുത്ത് കുത്തുന്നത് ഗത്യന്തര മില്ലാതെ വന്നാൽ മാത്രം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment