ലോകബാഡ്മിന്റണ്‍
ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് വെങ്കലം
ലോകബാഡ്മിന്റണ്‍
ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് വെങ്കലം. സെമിഫൈനലില്‍ തായ്ലാണ്ടിന്റെ
റാച്ചനോക്ക് ഇന്റനോണാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-13.തോറ്റെങ്കിലും
സിന്ധുവിന് വെങ്കലം ലഭിക്കും. ഇതോടെ വനിതാ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന
ആദ്യഇന്ത്യാക്കാരിയായി ഈ ഹൈദരാബാദുകാരി മാറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ലോക
ഒന്നാംനമ്പറായ ചൈനയുടെ ഷിസ്യാന്‍ വാങിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ്
സിന്ധു സെമിയിലെത്തിയത്. വാങിനെ 21-18,21-17 എന്നീ സെറ്റുകള്‍ക്കാണ്
പതിനെട്ടുകാരിയായ സിന്ധു അടിയറവ് പറയിച്ചത്.
ലോകബാഡ്മിന്റണ്‍
ചാമ്പ്യന്‍ഷിപ്പില്‍ പ്രകാശ് പദുക്കോണ്‍ പുരുഷ സിംഗിള്‍സിലും ജ്വാലാ ഗുട്ട- അശ്വനി
പൊന്നപ്പ സഖ്യം വനിതാ ഡബിള്‍സിലും വെങ്കലം നേടിയിട്ടുണ്ടെങ്കിലും വനിതാ സിംഗിള്‍സില്‍
ആരും മെഡല്‍
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment