Pages

Saturday, August 10, 2013

WORLD ATHLETICS CHAMPS IN MOSCOW

മോസ്കോ ലോക മീറ്റിന്
 ഓഗസ്റ്റ്‌ 10 ന് തുടക്കം
Sprinters take part in 100 meters men qualification run at the World Athletic Championship in Moscow. (RIA Novosti/
Vitaliy Belousov)The XIV World Athletics Championships are kicking off in Russia’s capital for the first time. It is rated as arguably the third greatest sporting event after the Olympics and Football World Cup – both of which will also take place in Russia soon.Overall 1,974 athletes (1,106 men and 868 women) from 206 countries have applied for competing for medals at the Moscow championships at Luzhniki sports arena. This is the record number of participants in the event.Sport stars like ‘the fastest man on Earth’, Jamaican sprinter Usain Bolt, Russian pole-vaulting world champion Elena Isinbayeva, German Olympic and world discus champion Robert Harting, and many others are among the participants.
There will be 47 sets of medals to compete for: 24 for men and 23 for women.The first World Athletics Championships took place in 1983. The first three championships were separated by four-year intervals. Later the meet was set to take place every two years.
Italy's Valeria Straneo, left, in the women's marathon at the World Athletics Championships in Moscow. (RIA Novosti/Alexey Filippov) രാജ്യങ്ങള്‍ 206. അത്ലീറ്റുകള്‍ 1970. പുരുഷ, വനിതാ വിഭാഗങ്ങളിലായി 47 ഇനങ്ങള്‍- റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ഓഗസ്റ്റ്‌ 10  മുതല്‍ എട്ടുനാള്‍ വിശ്വോത്തര അത്ലീറ്റുകളുടെ മാസ്മരിക പ്രകടനം. ഒളിമ്പിക്സ് കഴിഞ്ഞാല്‍ അത്ലറ്റിക്സിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായ ലോക മീറ്റിന് നാളെ മോസ്കോയിലെ മിഖായില്‍ യൂഷ്നി സ്റ്റേഡിയത്തില്‍ തുടക്കം. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ 1983ല്‍ ആരംഭിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 14-ാം പതിപ്പിനാണ് മോസ്കോ വേദിയാകുക. ആദ്യ മൂന്നു ചാമ്പ്യന്‍ഷിപ്പുകള്‍ നാലുവര്‍ഷത്തെ ഇടവേളയിലാണ് സംഘടിപ്പിച്ചത്. പിന്നീട് ഇത് രണ്ടുവര്‍ഷത്തിനിടയിലാക്കി. ഹെല്‍സിങ്കിയില്‍ 153 രാജ്യങ്ങളില്‍നിന്നായി 1355 അത്ലീറ്റുകളാണ് മാറ്റുരച്ചത്. എന്നാല്‍ മോസ്കോയിലിത് 206 രാജ്യങ്ങള്‍ 1970 അത്ലീറ്റുകള്‍. സമ്മാനത്തുകയിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മോസ്കോയിലെ ജേതാക്കളെ കാത്തിരിക്കുന്നത് 70 ലക്ഷം ഡോളര്‍. ലോകറെക്കോഡുകാര്‍ക്ക് ഒരുലക്ഷം ഡോളര്‍ പുറമെയും. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ കിഴക്കന്‍ ജര്‍മനിയായിരുന്നു ഒന്നാമത്. തൊട്ടുപിന്നില്‍ സോവിയറ്റ് യൂണിയനും അമേരിക്കയും. നിലവില്‍ അമേരിക്കയാണ് ചാമ്പ്യന്‍മാര്‍. ജൈത്രയാത്ര തുടരാന്‍ 155 അംഗ സംഘത്തെയാണ് അമേരിക്ക മോസ്കോയില്‍ അണിനിരത്തുന്നത്. നാട്ടുകാരുടെ മുന്നില്‍ ശിരസ്സുയര്‍ത്താന്‍ റഷ്യ ഇറക്കുന്നത് 118 പേരെ. ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ വെങ്കലം മാത്രമുള്ള ഇന്ത്യ 15 അംഗ ടീമിനെയാണ് ഇക്കുറി ഇറക്കുന്നത്. കെ ടി ഇര്‍ഫാന്‍, രഞ്ജിത് മഹേശ്വരി, അനുമറിയം ജോസ്, ടിന്റു ലൂക്ക, അനില്‍ഡ തോമസ് എന്നിവരാണ് ലോകവേദിയില്‍ കേരളത്തിന്റെ പ്രതിനിധികള്‍. കഴിഞ്ഞതവണ സ്റ്റാര്‍ട്ടിങ്ങിലെ പിഴവുമൂലം നഷ്ടമായ 100 മീറ്റര്‍ സ്വര്‍ണം തിരിച്ചുപിടിക്കുകയാണ് യുസൈന്‍ ബോള്‍ട്ടിന്റെ ലക്ഷ്യം. ഒപ്പം 200, 4-110 റിലേ കിരീടങ്ങളും നിലനിര്‍ത്തണം. പുരുഷ 100 മീറ്ററിന്റെ യോഗ്യതാ റൗണ്ടോടെയാണ് നാളെ മത്സരങ്ങള്‍ക്കു തുടക്കമാകുക. ഫൈനല്‍ ഞായറാഴ്ചയും. 200 മീറ്റര്‍ ഫൈനല്‍ 17നു നടക്കും. ലണ്ടന്‍ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെ ടി ഇര്‍ഫാന്റെ 20 കിലോ മീറ്റര്‍ നടത്തം ഞായറാഴ്ചയാണ്. ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി 16ന് യോഗ്യതാ റൗണ്ടിനിറങ്ങും. ഫൈനല്‍ അവസാനദിനമായ 18നും. മലയാളികള്‍ ഉള്‍പ്പെട്ട 4-400 മീറ്റര്‍ വനിതാ റിലേ ടീമിന്റെ ഹീറ്റ്സ് 16നും ഫൈനല്‍ പിറ്റേന്നും നടക്കും.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: