അതിര്‍ത്തിയില്‍ വീണ്ടും
രൂക്ഷമായ വെടിവയ്പ്
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയില്‍ 450 കിലോമീറ്ററോളം കടന്നു കയറിയാണ് പാക് സേന വെള്ളിയാഴ്ച രാത്രി വെടിവയ്പ് നടത്തിയത്. ഏഴര മണിക്കൂര്‍ നീണ്ടുനിന്ന വെടിവയ്പാണ് നടന്നത്. പാകിസ്താന്‍ 7000 റൗണ്ട് വെടിയുതിര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ ഷെല്ലുകളും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പ്രയോഗിച്ചുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചു. ഇന്ത്യന്‍ ഭാഗത്ത് ആളപായമുണ്ടായിട്ടില്ല. വെടിവയ്പ് പുലര്‍ച്ചെ മൂന്നു മണിവരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതിനു നാലുദിവസത്തിനു ശേഷമാണ് വീണ്ടും ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം ഉറി സെക്ടറിലും ആക്രമണം നടന്നിരുന്നു. സൈനികരുടെ വധത്തില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും ആക്രമണം നടക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച പൂഞ്ച് സെക്ടറിലെ ഛകന്‍ ദ ബാഗില്‍ കടന്നുകയറി പാക് സേന നടത്തിയ വെടിവയ്പില്‍ പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ചു സൈനികരാണ് കൊല്ലപ്പെട്ടത്.
21 ബിഹാര്‍ റെജിമന്റിലെ നാലു ജവാന്മാരും 14 മറാത്ത ലൈറ്റ് ഇന്‍ഫെന്ററിയിലെ ഓഫീസറുമാണ് മരിച്ചത്. ഇന്ത്യന്‍ മണ്ണില്‍ 400 മീറ്ററോളം കയറിയായിരുന്നു ആക്രമണം. ജനവരിയി പാക് സേന രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ ശിരസ്സറുത്ത് മാറ്റുകയും ചെയ്ത സംഭവവുമുണ്ടായിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment