Pages

Sunday, August 4, 2013

രാപകല്‍ ജനകീയ പ്രക്ഷോഭ സമരം അവസാനിച്ചു

രാപകല്‍ ജനകീയ
 പ്രക്ഷോഭ സമരം അവസാനിച്ചു 
 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിവന്നിരുന്ന ജനകീയ പ്രക്ഷോഭമായ രാപകല്‍ സമരം ഇന്ന് ,ഓഗസ്റ്റ്‌  4 ന്  അവസാനിച്ചു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും കെ പിസി സി പ്രസിഡന്റിന്റെയും വിശ്വാസം നഷ്ടപ്പെട്ടിട്ടും ആത്മാഭിമാനമില്ലാതെ ഉമ്മന്‍ചാണ്ടി അധികാര കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുകള്‍. എന്തൊക്കെ സംഭവിച്ചാലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ താന്‍ മന്ത്രിയാകില്ലെന്ന തുറന്നു പറച്ചില്‍ ഗൗരവത്തോടെയാണ് കാണേണ്ടതെന്നും   പിണറായി  വിജയൻ  പറഞ്ഞു .. 
കഴിഞ്ഞ പതിനൊന്ന് ദിവസമായി അനുദിനം  കരുത്താര്‍ജിച്ച് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടന്നുവന്ന രാപകല്‍ സമരത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് അവസാനിച്ചത് .. രാപകല്‍ സമരം പുതിയ ഭാവത്തില്‍,പുതിയ  രൂപത്തിൽ  പതിനായിരങ്ങളെ അണിനിരത്തി അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം അടക്കമുള്ള ശക്തമായ അടുത്തഘട്ട സമരം ഓഗസ്റ്റ്‌  12 ന് ആരംഭിക്കും.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: