Pages

Sunday, August 4, 2013

കുവൈത്ത് അധിനിവേശത്തിന് 23 വയസ്

കുവൈത്ത് അധിനിവേശത്തിന് 23 വയസ്
കുവൈത്തിന്റെ പരമാധികാരത്തിന് മേല്‍ ഇറാഖ് നടത്തിയ അധിനിവേശത്തിന്റെ  ഓര്‍മകള്‍ക്ക് 23 വയസ്. 1990 ഓഗസ്റ്റ് രണ്ടിനു പുലര്‍ച്ചെയാണ് കുവൈത്തിന്റെ അതിര്‍ത്തിയും കടന്ന് ഇറാഖിന്റെ പട്ടാളം ഇരമ്പിയെത്തിയത്.  
 ഇറാഖും കുവൈത്തും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ സദ്ദാം ഹുസൈന്റെ പട്ടാളം കുവൈത്തില്‍ പ്രവേശിച്ചത്. ലോക ഭൂപടത്തില്‍നിന്ന് കുവൈത്തിനെ ഇല്ലായ്മ ചെയ്യുകയായിരുന്നു സദ്ദാമിന്റെ ലക്ഷ്യം. ഒപ്പം ഇറാഖിന്റെ 19-ാമത്തെ ഗവര്‍ണറേറ്റായി കുവൈത്തിനെ പരിഗണിക്കാനുള്ള ശ്രമവും. ഓഗസ്റ്റ് രണ്ട് കുവൈത്ത് ജനതയ്ക്ക് ഇന്നും വേദനിക്കുന്ന ഓര്‍മയാണ്. 
 കുവൈത്ത് രാജ കുടുംബത്തിലുള്ളവര്‍ വരെ ഇറാഖ് അധി  നിവേശത്തില്‍ വെടിയേറ്റു മരിച്ചു. ജനം പരിഭ്രാന്തരായി. സൗദിയിലേക്ക് കടക്കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ തീരുമാനം ബുദ്ധിപരമായെന്ന് പില്‍കാല സംഭവങ്ങള്‍ തെളിയിച്ചു.  
  അന്നത്തെ അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നേതൃത്വത്തില്‍ സൗദി അറേബ്യ കേന്ദ്രീകരിച്ചു നടത്തിയ നീക്കങ്ങള്‍ കുവൈത്തിന്റെ മോചനത്തിനുള്ള വഴികള്‍ സുഗമമാക്കി. ലോക രാജ്യങ്ങള്‍ ഒന്നടങ്കം കുവൈത്തിനു വേണ്ടി ശബ്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ചരിത്രത്തില്‍ ആദ്യമായി ഏകകണ്ഠമായി ഒരു തീരുമാനമെടുത്തതും കുവൈത്തിനു വേണ്ടിയായിരുന്നു. കുവൈത്ത് വിടാനുള്ള യുഎന്‍ രക്ഷാസമിതിയുടെ അന്ത്യശാസനം സദ്ദാം പാലിക്കാതായപ്പോള്‍ യുഎന്‍ നേതൃത്വത്തില്‍ സൈനിക നടപടി ആരംഭിച്ചു. രണ്ടു മാസത്തോളം നീണ്ട യുദ്ധത്തില്‍ കുവൈത്തില്‍ നിന്ന് ഇറാഖ് സൈന്യത്തെ ഒന്നൊന്നായി തുരത്തി. വിമോചനാനന്തരം  ഷെയ്ഖ് ജാബറിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ വീണ്ടുമൊരു ഭരണകൂടം പിറക്കുകയായിരുന്നു.  അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നേതൃത്വത്തില്‍ സൗദി അറേബ്യ കേന്ദ്രീകരിച്ചു നടത്തിയ നീക്കങ്ങള്‍ കുവൈത്തിന്‍റെ മോചനത്തിനുള്ള വഴികള്‍ സുഗമമാക്കി. ലോക രാജ്യങ്ങള്‍ ഒന്നടങ്കം കുവൈത്തിനു വേണ്ടി ശബ്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ചരിത്രത്തില്‍ ആദ്യമായി ഏകകണ്ഠമായി ഒരു തീരുമാനമെടുത്തതും കുവൈത്തിനു വേണ്ടിയായിരുന്നു. കുവൈത്ത് വിടാനുള്ള യുഎന്‍ രക്ഷാസമിതിയുടെ അന്ത്യശാസനം സദ്ദാം പാലിക്കാതായപ്പോള്‍ യുഎന്‍ നേതൃത്വത്തില്‍ സൈനിക നടപടി ആരംഭിച്ചു. രണ്ടു മാസത്തോളം നീണ്ട യുദ്ധം. കുവൈത്തില്‍ നിന്ന് ഇറാഖ് സൈന്യത്തെ ഒന്നൊന്നായി തുരത്തി. പിന്നീട് ഷെയ്ഖ് ജാബറിന്‍റെ നേതൃത്വത്തില്‍ കുവൈത്തില്‍ വീണ്ടുമൊരു യുഗം പിറക്കുകയായിരുന്നു വിമോചനാനന്തരം. മരവിപ്പ് മാറാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. സദ്ദാമിനെതിരെ രണ്ടാമത് യുദ്ധം അദ്ദേഹം പിടിക്കപ്പെടുന്നതുവരെ തുടര്‍ന്നു.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: