Pages

Saturday, August 24, 2013

ക്രൂരത ആവർത്തിക്കുന്നു


                           ക്രൂരത ആവർത്തിക്കുന്നു 

                                    കഴിഞ്ഞദിവസം വനിതാ ഫോട്ടോഗ്രാഫറെ മുംബൈയില്കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം  ലോക ജനതയെ  വീണ്ടും  നടുക്കിയിരിക്കുകയാണ് .ഓടുന്ന ബസില്പെണ്കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ആവശ്യം കഴിഞ്ഞപ്പോള്വണ്ടി കയറ്റി പെണ്കുട്ടിയെ ക്രൂരമായി കൊല ചെയ്യാന്ശ്രമിക്കുകയും ചെയ് ഡല്ഹി സംഭവം രാജ്യത്തെ ജനങ്ങളുടെ നെഞ്ചിലിപ്പോഴും നൊമ്പരമായി നില്ക്കുന്നു. സംഭവത്തില്നനഞ്ഞ കണ്ണുകളുണങ്ങും മുമ്പേയാണ്കര്ണാടകത്തിലെ ഉഡുപ്പിയില്കസ്തൂര്ബാ മെഡിക്കല്കോളജ്കാമ്പസില്നിന്ന്മലയാളിയായ മെഡിക്കല്വിദ്യാര്ഥിനിയെ ഓട്ടോയില്ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്‌. അതിനൊക്കെ മുമ്പേ എറണാകുളത്തുനിന്ന്ഷൊര്ണൂരേക്കുള്ള പാസഞ്ചര്ട്രെയിനില്സഞ്ചരിച്ച സൗമ്യ എന്ന പെണ്കുട്ടിയെ ഗോവിന്ദച്ചാമി എന്ന പിശാചിന്റെ സന്തതി ട്രെയിനില്നിന്നു തള്ളിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ഇപ്പോഴിതാ മുംബൈയില്ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി താന്ജോലി ചെയ്യുന്ന ഇംഗ്ലീഷ്മാഗസിനുവേണ്ടി ഫോട്ടോയെടുക്കാന്പോയ വനിതാ ഫോട്ടോഗ്രാഫറെ ഒരുപറ്റം പിശാചുക്കള്ചേര്ന്ന്കൂട്ടമാനഭംഗത്തിനിരയാക്കിയിരിക്കുന്നു. കഴിഞ്ഞദിവസം എട്ടുമണിയോടെ മുംബൈയിലെ മഹാലക്ഷ്മി മില്ലിന്റെ കോമ്പൗണ്ടിലാണ്കുറെ നരാധമന്മാര്ചേര്ന്ന് ക്രൂരത ചെയ്തത്‌. ഒരു ഫീച്ചര്ഐറ്റത്തിനു വേണ്ടി മില്ലിന്റെ ചിത്രങ്ങളെടുക്കാനാണ്ഇരുപത്തിരണ്ടുകാരിയായ യുവതി സഹപ്രവര്ത്തകനൊപ്പം പോയത്‌. മില്ലിലെത്തിയ ഇവരെ, ചിത്രമെടുക്കണമെങ്കില്അനുവാദം വാങ്ങണമെന്നു പറഞ്ഞ്അഞ്ചംഗ സംഘം ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെയെത്തിയതും സഹപ്രവര്ത്തകനെ ആക്രമിച്ചു കീഴടക്കി കെട്ടിയിട്ട ശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവരുടെ ആവശ്യം കഴിഞ്ഞ ശേഷം മറ്റു സുഹൃത്തുക്കളില്ചിലരെ വിളിച്ചുവരുത്തിയും പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി. രാത്രി പത്തുമണിയോടെ ഒരു വിധത്തില്അവിടെനിന്നു രക്ഷപ്പെട്ട യുവതി അവശയായി ജസ്ലോക്ആശുപത്രിയില്ചികിത്സ തേടിയെത്തിയതോടെയാണ്വിവരം പുറം ലോകമറിഞ്ഞത്‌. ഒരു മാധ്യമപ്രവര്ത്തകയുടെ അവസ്ഥയിതാണെങ്കില്സാധാരണ സ്ത്രീകള്എങ്ങനെ പുറത്തിറങ്ങി നടക്കും. ഇത്തരം പിശാചുക്കളില്നിന്ന്എങ്ങനെയവര്ക്കു രക്ഷപ്പെടാനാവും. എന്തായാലും പോലീസ്അഭിനന്ദനമര്ഹിക്കുന്ന രീതിയിലാണ് സംഭവത്തിനു ശേഷം പ്രവര്ത്തിച്ചത്‌. മുംബൈ പോലീസ്കമ്മീഷണര്സത്യപാല്സിംഗിന്റെ നേതൃത്വത്തില്ഇരുപതു ടീമുകളായി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായ യുവതിയുടെയും സഹപ്രവര്ത്തകന്റെയും മൊഴിയുടെ അടിസ്ഥാനത്തില്പോലീസ്അഞ്ചു പ്രതികളുടെ രേഖാചിത്രം തയാറാക്കിയിരുന്നു. അക്രമികളില്രണ്ടുപേര്രൂപേഷ്എന്നും സാജിത്എന്നുമൊക്കെ പരസ്പരം പേരു വിളിക്കുന്നതു കേട്ടതായും യുവതി പോലീസിനോടു പറഞ്ഞത്കൂടുതല്സഹായകമായി. ലഹരിമരുന്ന്കച്ചവടക്കാരുടെയും അതുപയോഗിക്കുന്നവരുടെയും കേന്ദ്രമായ മഹാലക്ഷ്മി മില്പ്രദേശത്ത്പോലീസ്നടത്തിയ അന്വേഷണത്തില്അഞ്ചുപേര്പിടിയിലാകുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവമായി കാണുന്നുവെന്നും പ്രതികളെ ഉടന്നിയമത്തിനു മുന്നില്കൊണ്ടുവരുമെന്നുമാണ്മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്പറഞ്ഞത്‌. രണ്ടുദിവസം മുമ്പ്മുംബൈയില്ഒരു അമേരിക്കന്യുവതിയെ ട്രെയിനില്മാനഭംഗപ്പെടുത്തിയതിനു പിന്നാലെ ഞെട്ടിക്കുന്ന സംഭവം കൂടിയായതോടെ ജനങ്ങളില്പ്രത്യേകിച്ച്സ്ത്രീകളിലും പെണ്കുട്ടികളിലും ആശങ്കയേറിയിരിക്കയാണ്‌. ആവര്ത്തിച്ച്രാജ്യത്തിന്റെ പല ഭാഗങ്ങളില്ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. ഡല്ഹി പെണ്കുട്ടിക്കുണ്ടായ അനുഭവത്തെ തുടര്ന്ന്തലസ്ഥാന നഗരം കണ്ടതില്വച്ച്ഏറ്റവും വലിയ പ്രക്ഷോഭമാണ്പാര്ലമെന്റ്പരിസരങ്ങളില്അരങ്ങേറിയത്‌. യാതൊരു രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വമില്ലാതെ സാധാരണ ജനങ്ങള്‍, പ്രത്യേകിച്ച്യുവജനങ്ങള്ഒത്തുചേര്ന്നാണ്അന്നു പ്രതികരിച്ചത്‌. പക്ഷേ, വീണ്ടും ഇത്തരം ക്രൂരതകള്ആവര്ത്തിക്കപ്പെടുന്നത്രാജ്യത്തിനു തന്നെ അപമാനമാണ്‌. വിദേശികൾ  ഭാരതത്തിലേക്ക്  വരാൻ  മടിക്കുകയാണ് .ഇന്ത്യ സന്ദര്‍ശിച്ച ശേഷം മടങ്ങിയ ഒരു വിദേശവനിതയുടേ ഇന്ത്യയ്‌ക്കെതിരേയുള്ള കുറ്റപ്പെടുത്തല്‍ ലോകം വിലയിരുത്തുകയാണ് .  ചിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ സ്‌റ്റഡി ട്രിപ്പിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച മൈക്കലാ ക്രോസ്‌ ആണ്‌ ഇന്ത്യയിലെ യാത്രകള്‍ക്കിടയിലുള്ള ദുരനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്‌. തോണ്ടലും തടവലുമൊക്കെയായി ഇന്ത്യാക്കാരുടെ ലൈംഗിക ചൂഷണ ത്വരയെ കുറിച്ചാണ്‌  അവർ  പറഞ്ഞിരിക്കുന്നത് . ഭാരതം  സ്ത്രീകൾക്ക്  നരകമാണന്നു അവർ  പറഞ്ഞിരിക്കുന്നു.  ഇത്തരം ക്രൂരതകള്ചെയ്യുന്നവര്ക്കു കടുത്ത ശിക്ഷ നല്കണം. അവര്ക്കു രക്ഷപ്പെടാനോ ശിക്ഷായിളവുകള്ലഭിക്കാനോ ഉള്ള യാതൊരു പഴുതും ഉണ്ടാവുകയുമരുത്‌. 
                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: