Pages

Monday, August 5, 2013

ഖത്തര്‍അമീറിന്റെ പൊതുമാപ്പിനര്‍ഹരായവരില്‍ എട്ടു മലയാളികളടക്കം 17 ഇന്ത്യക്കാര്‍

ഖത്തര്അമീറിന്റെ പൊതുമാപ്പിനര്ഹരായവരില്
 എട്ടു മലയാളികളടക്കം 17 ഇന്ത്യക്കാര്
അബ്ദുള്ഖാദര്കക്കുളത്ത്

റമദാന്‍ പ്രമാണിച്ച് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതുമാപ്പ് നല്‍കിയ തടവുകാരില്‍ എട്ടു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ . ഇന്നലെ നടന്ന എംബസി ഓപണ്‍ ഹൗസിലാണ് വിട്ടയക്കപ്പെട്ട തടവുകാരുടെ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.വിവിധ കേസുകളില്‍പ്പെട്ട് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടവരാണ് പൊതുമാപ്പിന് അര്‍ഹരായവര്‍. മോഷണം, തട്ടിപ്പ്, ജലാതിര്‍ത്തി ലംഘനം, വിവാഹേതര ലൈംഗികത, അടിപിടി, മദ്യപിച്ച് വാഹനമോടിക്കല്‍, ബലാല്‍സംഗം, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് അമീറിന്റെ മഹാമനസ്‌ക്കതയാല്‍ നാട്ടിലേക്ക് മടങ്ങുന്നത്.
അനീഷ് പോത്തന്‍ ജോസഫ്, നഹൈര്‍ വീട്ടില്‍ അബ്ദു, നസീം അബ്ദുല്‍ കരീം, മന്‍സൂര്‍ പൊക്കത്ത്, അബ്ദുര്‍റഹ്മാന്‍ കൊല്ലത്താഴത്ത്, ഹൈദ്രോസ് പണിക്കവീട്ടില്‍ , സതീഷ് ബാബു, റഷീദ് കാനത്ത് എന്നിവരാണ് മലയാളികള്‍ . ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മോഷണക്കേസുകളിലെയും സാമ്പത്തിക തട്ടിപ്പു കേസുകളിലെയും പ്രതികളാണ്. ഒരാള്‍ക്കെതിരേ ബലാല്‍സംഗ കുറ്റമാണ് ചാര്‍ജ് ചെയ്തിരുന്നത്.

അബ്ദുല്‍ സാജിര്‍ അബ്ദുല്‍ അഖീല്‍, കനേഷന്‍ ബസുംബോം, സര്‍ഫത്ത് അലി സെയ്ദ്, ജലീല്‍ ഷഹാക്ക്, രാഹുല്‍ രാംമ്പ്രത്ത്, റിഷാം സിംഗ്, ഹര്‍ദില്‍ സിംഗ്, അലോക് കിസ് ദയാത്തൊ, ഭാഗ്യ റാസു എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മറ്റു ഇന്ത്യക്കാര്‍. ഇവര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ശിക്ഷ ഇളവ് ലഭിച്ച് മോചിതരായവരില്‍ ഏറ്റവും വലിയ ശിക്ഷ വിധിച്ചിരുന്നത് ഹര്‍ദില്‍ സിംഗിനായിരുന്നു. സ്വദേശിയുടെ വീട്ടിനകത്ത് അതിക്രമിച്ച കടന്ന് ലൈംഗികവേഴ്ച നടത്തിയ കേസില്‍ 2008ലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. കോടതി അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.ഇതില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നത്. അമീറിന്റെ കാരുണ്യത്തില്‍ പൊതുമാപ്പ് ലഭിച്ച എല്ലാ ഇന്ത്യക്കാരും സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്നാണ് ലഭ്യമായ വിവരമെന്ന് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍ അറിയിച്ചു. 17 തടവുകാര്‍ മോചിപ്പിക്കപ്പെട്ടതോടെ ഖത്തറിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: