കബറടക്കത്തിനിടെ സ്‌ഫോടനം:
പാകിസ്താനില്‍ 18 മരണം
കൊല്ലപ്പെട്ട പോലീസുകാരന്റെ കബറടക്കത്തിനിടെ
പാകിസ്താനിലെ ക്വറ്റയിലുണ്ടായ ചാവേര്‍ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു.
അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം പോലീസുകാരാണ്. ഇവരില്‍
ഡി.ഐ.ജി.യും എസ്.പി.യും ഉള്‍പ്പെടുന്നു. ചടങ്ങ് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം
ചെയ്യുന്നുണ്ടായിരുന്നു.അജ്ഞാതരുടെ ആക്രമണത്തില്‍ വെടിയേറ്റുമരിച്ച പോലീസുകാരന്റെ
കബറടക്കത്തിനിടെ വ്യാഴാഴ്ചയാണ് സംഭവം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ
നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ
ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ സാന്നിധ്യം ശക്തമായ മേഖലയാണിത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment