വിശ്വാസികള്‍ക്ക് നേരെ വെടിവെപ്പ്:
പാകിസ്താനില്‍ എട്ടുപേര്‍ മരിച്ചു
തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ക്വെറ്റയില്‍
തുടര്‍ച്ചയായ രണ്ടാംദിവസമുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു. നഗരത്തില്‍
സുന്നി പള്ളിക്ക് സമീപം അജ്ഞാതരായ അക്രമിസംഘം പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്ക്
നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഈദ് ഉല്‍ ഫിത്തറിന് പ്രഭാതനമസ്‌കാരത്തിന് എത്തിയവര്‍ക്ക്
നേരെയായിരുന്നു ആക്രണം. നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവരെ ആസ്പത്രിയില്‍
എത്തിച്ച ശേഷവുമാണ് മരിച്ചത്. വ്യാഴാഴ്ച ക്വെറ്റയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍
18 പേര്‍ മരിച്ചിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പിപിപി പാര്‍ട്ടിയുടെ മുന്‍ മന്ത്രി അലി മജാദ് ജതാക്കിന്റെ കാറും വെടിവെപ്പില്‍ തകര്‍ന്നു. പക്ഷേ, ജതാക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വെറ്റയില്‍ സുന്നി മുസ്‌ലിം വിഭാഗക്കാര്‍ ന്യൂപക്ഷമാണ്. ഇവിടെ സുന്നി- ഷിയ സംഘര്‍ഷം പതിവാണ്. വ്യാഴാഴ്ച ക്വെറ്റയില്‍യിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു, അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം പോലീസുകാരാണ്. ചൊവ്വാഴ്ച ബലൂചിസ്താന്‍ വിമോചന പോരാളികള്‍ നടത്തിയ വെടിവെപ്പില്‍ 13 ബസ് യാത്രികരും മേഖലയില്‍ മരിച്ചിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment