Pages

Wednesday, August 28, 2013

100 വയസ്സുകഴിഞ്ഞാല്‍ കേന്ദ്രസര്‍വീസില്‍ ഇരട്ടി പെന്‍ഷന്‍

100 വയസ്സുകഴിഞ്ഞാൽ 
 കേന്ദ്രസര്വീസില്ഇരട്ടി പെന്ഷൻ 
 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കാന്‍ തീരുമാനം. എണ്‍പത് വയസ്സിനു മുതല്‍ പ്രായമുള്ള പെന്‍ഷന്‍കാര്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുടുംബ പെന്‍ഷനുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. പദ്ധതി അനുസരിച്ച് ഐഎഎസ്, ഐപിഎസ്, ഫോറസ്റ്റ് സര്‍വീസ് കേന്ദ്രത്തിലെ മറ്റ് 37 സര്‍വീസുകളില്‍ നിന്നും വിരമിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതി അനുസരിച്ച് വിരമിച്ച ജീവനക്കാര്‍ക്ക് 80 വയസ്സ് കഴിയുമ്പോള്‍ അടിസ്ഥാന പെന്‍ഷന്റെ 10 ശതമാനം വര്‍ധനവുണ്ടാകും. 85ാം വയസ്സില്‍ ഇത് 20 ശതമാനവും 85 മുതല്‍ 90 വയസ്സുവരെ 30 ശതമാനവും 90-95 വയസ്സില്‍ 40 ശതമാനവും 95-100 വയസ്സുവരെ 50 ശതമാനവും പെന്‍ഷന്‍ തുക ഉയരും. 100 വയസ്സു കഴിയുന്നവര്‍ക്ക് 100 ശതമാനം വര്‍ധനവ് നല്‍കി ഇരട്ടി പെന്‍ഷന്‍ നല്‍കാനും പേഴ്‌സണല്‍ മന്ത്രാലയം കൊണ്ടുവന്ന ഓള്‍ ഇന്ത്യന്‍ സര്‍വീസ് റൂള്‍സ് ഭേദഗതിയില്‍ പറയുന്നു.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

-

No comments: