ആധാര്‍ ഇല്ലെങ്കിൽ
സബ്സിഡി ഇല്ല
ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു പാചക വാതക സബ്‌സിഡി നല്‍കുന്നതെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു. അതിനാല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ട് നമ്പരും കണ്‍സ്യുമര്‍ നമ്പറും ആധാര്‍ നമ്പറിനൊപ്പം ചേര്‍ക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പാര്ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച പാര്ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ലയ്ക്കെതിരെ അവകാശലംഘനത്തിനു നോട്ടീസ് നല്കുമെന്നു സി.പി.ഐയുടെ രാജ്യസഭാംഗം എം.പി. അച്യുതന് വ്യക്‌തമാക്കി. സര്‍ക്കാര്‍ സേവനങ്ങളായ ബാങ്ക് അക്കൗണ്ട് തുറക്കല്‍, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്ക്കൊന്നും ആധാര്‍ നിര്‍ബന്ധമല്ല എന്നായിരുന്നു മന്ത്രിയുടെ നിലപാട്. പെട്രോളിയം കമ്പനികള്ക്കു ഇതുസംബന്ധിച്ചു നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നുപ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment