Pages

Saturday, August 10, 2013

യഥാർത്ഥ ഭാരതത്തെകണ്ടെത്താൻ കഴിയണം

                              യഥാർത്ഥ  ഭാരതത്തെ
                       കണ്ടെത്താൻ  കഴിയണം  

                       ഭാരതത്തിന്റെ  യഥാർത്ഥ  സ്ഥിതി  മസ്സിലാക്കാൻ യുവജനങ്ങൾക്കും 
 വിദ്യാർത്ഥികൾക്കും  കേന്ദ്ര സർക്കാർ  അവസരമൊരുക്കണം .പട്ടിണി  പാവങ്ങളെയും  ദാരിദ്രം  അനുഭവിക്കുന്നവരെയും  പുതിയ  തലമുറ  കാണണം . കേരളത്തിലെ  സമ്പന്നരുടെ  പുതു തലമുറ  അട്ടപാടി  തീർച്ചയായും  കാണണം .
"ദാരിദ്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ" -
എന്ന പ്രസിദ്ധമായ ഈരടി ഒരു സാമൂഹികസത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. മറ്റുള്ളവരുടെ ജീവിതക്ലേശത്തെക്കുറിച്ച് മനസിലാവണമെങ്കില്‍ ദാരിദ്ര്യമെന്നത് എന്താണെന്നറിയണം.ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളമോ ഫ്ളൈഓവറുകളോ കോമണ്‍വെല്‍ത്ത് ഗെയിംസ് മാമാങ്കങ്ങളോ കോര്‍പറേറ്റ് വമ്പന്മാര്‍ ചുറ്റിയടിക്കുന്ന അധികാരത്തിന്റെ ഇടനാഴികളോ അല്ല യഥാര്‍ഥ ഇന്ത്യ. പട്ടിണികൊണ്ടും രോഗംകൊണ്ടും പോഷകാഹാരക്കുറവുകൊണ്ടും കുഞ്ഞുങ്ങളടക്കം മരിക്കുന്ന നഗരചേരികളും ഗ്രാമാന്തര്‍ഭാഗങ്ങളുമാണ് യഥാര്‍ഥ ഇന്ത്യ. "ഇന്ത്യയെ കണ്ടെത്തല്‍" രചിച്ച നേതാവിന്റെ ഈ നാലാം തലമുറപ്പേരക്കുട്ടി പൊള്ളിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞ യഥാര്‍ഥ ഇന്ത്യയെ കണ്ടിട്ടില്ല, കാണാൻ  ശ്രമിച്ചില്ല . ലോകബാങ്ക് പ്രസിദ്ധീകരിച്ച ആഗോള വിശപ്പുസൂചിക വായിക്കുകയെങ്കിലും  വേണം .  വിശപ്പോടെ രാത്രി കിടന്നുറങ്ങുന്നവരുടെ 79 രാജ്യങ്ങളെ ലിസ്റ്റ് ചെയ്തിട്ടുണ്ട് അതില്‍. ആ സൂചികയില്‍ അറുപത്തേഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇതേക്കാള്‍ കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യങ്ങള്‍ ലോകത്ത് പന്ത്രണ്ടെണ്ണമേയുള്ളൂവെന്നര്‍ഥം. ഒരു  പിടി  ചോറിനു വേണ്ടി  നായ്ക്കളുമായി  മല്ലിടുന്ന  മനുഷ്യർ  ഇന്നും  ഭാരതത്തിലുണ്ട് .പോഷകാഹാരക്കുറവുകാരണം തൂക്കക്കുറവോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന 129 രാജ്യങ്ങളുള്ളതില്‍ 128-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇതേക്കാള്‍ ദൈന്യതയുള്ള ഒരേയൊരു രാജ്യമേ ലോകത്തുള്ളൂവെന്നര്‍ഥം. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നൊക്കെ പറയുമ്പോള്‍ ഈ ദയനീയാവസ്ഥയുള്ള ഇന്ത്യയെ ലോകം ഏത് കണ്ണുകൊണ്ടാവും കാണുക എന്നതുകൂടി ആലോചിക്കുന്നതുകൊള്ളാം.. 
                 ഓരോ മണിക്കൂറിലും ഈരണ്ട് കര്‍ഷകര്‍വീതം രാജ്യത്ത് ആത്മഹത്യചെയ്യുന്നതായി  കണക്കുകൾ  സൂചിപ്പിക്കുന്നു .  ആഗോളവല്‍ക്കരണം  ഭാരതത്തിലെ     സാധാരണ  ജനത്തിനു  യാതൊരു  ഗുണവും  ചെതില്ല ,മറിച്ച് , ഉല്‍പ്പാദനസാമഗ്രികള്‍ക്ക് വിലയേറുകയും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുകയും ചെയ്തു. കടംകൊണ്ടുവലഞ്ഞു. ബഹുരാഷ്ട്ര അഗ്രികോര്‍പറേറ്റുകളുടെ ചൂഷണത്തില്‍ നട്ടംതിരിഞ്ഞു. കര്‍ഷകര്‍ കൂട്ടംകൂട്ടമായി ആത്മഹത്യചെയ്തു. മെഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങാന്‍ കൊടുക്കുന്ന വായ്പയ്ക്ക് ഏഴുശതമാനം പലിശയീടാക്കുന്ന ഈ രാജ്യത്ത് കര്‍ഷകന് ട്രാക്ടര്‍ വാങ്ങാനുള്ള വായ്പയ്ക്ക് അതിന്റെ നേരെ ഇരട്ടി (14 ശതമാനം) പലിശയാണ് ഈടാക്കുന്നത്. നാലുശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കണമെന്നും വിലസ്ഥിരതയുറപ്പാക്കണമെന്നും ശുപാര്‍ശചെയ്ത എം എസ് സ്വാമിനാഥന്റെ കമീഷന്‍ റിപ്പോര്‍ട്ട് ആറുവര്‍ഷമായി പൊടിപിടിച്ചുകിടക്കുന്നു. 

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: