വെറ്ററിനറി സര്വകലാശാല
കോഴ്സുകള്ക്ക് 5 വരെ
അപേക്ഷിക്കാം
അപേക്ഷാഫീസ് ഫെഡറല്‍
ബാങ്കിന്റെ ശാഖയിലടച്ച് www.kvasu.ac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കേരള
വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി 2013 അക്കാഡമിക് വര്‍ഷത്തില്‍
നടത്തുന്ന വിവിധ എംഎസ്/എംഎസ് സി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 21ന്
നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് 10 മുതല്‍ സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന്
(www.kvasu.ac.in) ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പ്രൊഫഷനൽ കോഴ്സുകളിലെ ആദ്യ
അലോട്ട്മെന്റ് ജൂലൈ മൂന്നിന്
കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍,
മെഡിക്കല്‍ (എംബിബിഎസ്/ബിഡിഎസ് ഒഴികെ) കോഴ്സുകളിലെ പ്രവേശനത്തിനുള്ള ആദ്യ
അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണര്‍ ജൂലൈ മൂന്നിന് പ്രഖ്യാപിക്കും. ജൂണ്‍
21നും 30നും പകല്‍ മൂന്നിനു ള്ളില്‍ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകള്‍ പരിഗണിച്ചുള്ള
അലോട്ട്മെന്റാണ് ജൂലൈ മൂന്നിന് പ്രഖ്യാപിക്കുന്നത്. ജൂണ്‍ 28ന് പ്രഖ്യാപിച്ച
ട്രയല്‍ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍
വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ജൂലൈ മൂന്നിന് പ്രഖ്യാപിക്കുന്നത് ആദ്യ
അലോട്ട്മെന്റാണെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ഫീസ് അടച്ച്, വിദ്യാര്‍ഥികള്‍
കോളേജുകളില്‍ പ്രവേശനം നേടണമെന്ന പ്രത്യേകത ഈ അലോട്ട്മെന്റിനുണ്ട്.
മുന്‍വര്‍ഷങ്ങളില്‍
മൂന്നോനാലോ അലോട്ട്മെന്റുകള്‍ക്കുശേഷമാണ് വിദ്യാര്‍ഥികള്‍ കോളേജുകളില്‍ പ്രവേശനം
നേടണമെന്ന് പ്രഖ്യാപനം വന്നിരുന്നത്. ആദ്യ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍
കോളേജില്‍ പ്രവേശനം നേടാത്തപക്ഷം വിദ്യാര്‍ഥിക്ക് സീറ്റ് നഷ്ടപ്പെടുന്നതിനൊപ്പം
വിദ്യാര്‍ഥി അലോട്ട്മെന്റ് പത്രികയില്‍നിന്നുതന്നെ പുറത്താകും. ജൂലൈ 4, 5, 6,
തീയതികളില്‍ ഫീസ് അടയ്ക്കാനും കോളേജില്‍ പ്രവേശനം നേടാനും വിദ്യാര്‍ഥികള്‍ക്ക്
സൗകര്യം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത
ശാഖകളിലാണ് അലോട്ട്മെന്റ് മെമ്മോയില്‍ വ്യക്തമാക്കിയിട്ടുള്ള ഫീസ്/തുക പ്രവേശന പരീക്ഷാ
കമീഷണറുടെ അക്കൗണ്ടില്‍ ഒടുക്കേണ്ടത്. ഫീസ് അടയ്ക്കാതിരുന്നാല്‍ പ്രക്രിയയില്‍നിന്ന്
പുറത്താകും.
പ്രവേശനം നേടിയശേഷം
അവശേഷിക്കുന്ന ഓപ്ഷനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. 50 ഓപ്ഷനുകള്‍
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥിക്ക് ഇരുപതാം ഓപ്ഷന്‍ ആദ്യ റൗണ്ടില്‍ കിട്ടുന്നപക്ഷം
ഒന്നുമുതല്‍ 19 വരെയുള്ള ഓപ്ഷനുകള്‍ അടുത്ത ഘട്ടത്തിലേക്കുള്ള ആ കുട്ടിയുടെ
അവശേഷിക്കുന്ന ഓപ്ഷനുകളായിരിക്കും. ഇവയെ ഹയര്‍ ഓപ്ഷന്‍ എന്നുവിളിക്കും. 21 മുതല്‍
50 വരെയുള്ള ഓപ്ഷനുകള്‍ പട്ടികയില്‍നിന്നുതന്നെ ഒഴിവാക്കും. ഹയര്‍ ഓപ്ഷനുകള്‍ അടുത്ത
ഘട്ടത്തിലേക്ക് നിലനിര്‍ത്താനും ക്രമം മാറ്റാനും റദ്ദ് ചെയ്യാനുമൊക്കെയുള്ള
സ്വാതന്ത്ര്യം വിദ്യാര്‍ഥിക്കുണ്ട്. ആദ്യഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍ പൂര്‍ണമായും
തൃപ്തരായ വിദ്യാര്‍ഥികള്‍ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദുചെയ്യണം.
റദ്ദുചെയ്താല്‍പ്പിന്നെ മറ്റൊരു മാറ്റം വിദ്യാര്‍ഥിക്ക് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍
ലഭിക്കില്ല. അതിനാല്‍ മറ്റൊരു മാറ്റം ആഗ്രഹിക്കാത്തവര്‍ ഹയര്‍ ഓപ്ഷനുകള്‍ പൂര്‍ണമായും
സമയപരിധിക്കുള്ളില്‍ റദ്ദ്ചെയ്യാന്‍ ശ്രദ്ധിക്കണം.
അവശേഷിക്കുന്ന ഹയര്‍
ഓപ്ഷനുകളുടെ മുന്‍ഗണനാക്രമം മാറ്റാന്‍ വിദ്യാര്‍ഥിക്ക് സൗകര്യമുണ്ടാകും. അതുപോലെ
താല്‍പ്പര്യമില്ലാത്ത ഓപ്ഷനുകള്‍, തുടര്‍ന്ന് പരിഗണിക്കേണ്ടെന്നുകരുതുന്ന
ഓപ്ഷനുകള്‍ മാത്രം കണ്ടെത്തി അവ റദ്ദ്ചെയ്യാനുള്ള സൗകര്യം വിദ്യാര്‍ഥിക്ക്
ലഭിക്കും. ജൂലൈ 10 മുതല്‍ 11 വരെ വൈകിട്ട് മൂന്നുവരെയാണ് ഹയര്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താന്‍
വിദ്യാര്‍ഥിക്ക് സൗകര്യം ലഭിക്കുക. ഒരു ഓപ്ഷന്‍ റദ്ദ്ചെയ്യാന്‍ ഹയര്‍ ഓപ്ഷന്‍
പട്ടികയില്‍ ആ ഓപ്ഷന്‍ കണ്ടെത്തി അതിനുനേരെയുള്ള ബോക്സിലെ മുന്‍ഗണനാ നമ്പര്‍
ഒഴിവാക്കി പൂജ്യം (0) ടൈപ്പ് ചെയ്ത് വലതുവശത്തുള്ള "അപ്ഡേറ്റ്" ബട്ടണ്‍
ക്ലിക്ക് ചെയ്യണം. മുന്‍ഗണനാക്രമം മാറ്റാന്‍ നിലവിലുള്ള മുന്‍ഗണനാ നമ്പര്‍
ഒഴിവാക്കി പുതിയ മുന്‍ഗണനാ നമ്പര്‍ ടൈപ്പ്ചെയ്ത് "അപ്ഡേറ്റ്" ബട്ടണ്‍
ക്ലിക്ക് ചെയ്യണം.
ജൂലൈ 11ന് വൈകിട്ട്
മൂന്നിന് വിദ്യാര്‍ഥിയുടെ ഹോം പേജിലുള്ള അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകളാകും
രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കുക. അങ്ങനെ പരിഗണിക്കുമ്പോള്‍ ഒരു മാറ്റത്തിന്
വിദ്യാര്‍ഥി അര്‍ഹത നേടുന്നപക്ഷം ആ ഓപ്ഷനിലേക്ക് വിദ്യാര്‍ഥിയെ "റീ
അലോട്ട്" ചെയ്യും. അതോടെ കൈവശമുള്ള സീറ്റ് നഷ്ടപ്പെടും. അതിലേക്ക് വ്യവസ്ഥകള്‍പ്രകാരം
അര്‍ഹതയുള്ള വിദ്യാര്‍ഥിക്ക് അലോട്ട്മെന്റ് നല്‍കും. അപ്പോള്‍ നിലനിര്‍ത്തിയ ഹയര്‍
ഓപ്ഷന്റെ അടിസ്ഥാനത്തില്‍ ഒരു മാറ്റം ലഭിക്കുന്നപക്ഷം അതു സ്വീകരിക്കാന്‍ വിദ്യാര്‍ഥി
ബാധ്യസ്ഥനാണ്. പഴയ അലോട്ട്മെന്റ് നിലനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ഹയര്‍
ഓപ്ഷനുകള്‍ പരിശോധിച്ച് ഒഴിവാക്കപ്പെടേണ്ട ഓപ്ഷനുകള്‍ ആ പട്ടികയില്‍ ഉണ്ടെങ്കില്‍
ഈ സമയപരിധിക്കുള്ളില്‍ അവ റദ്ദുചെയ്യാന്‍ താല്‍പ്പര്യം കാട്ടണം. ജൂലൈ 13ന് രണ്ടാം
അലോട്ട്മെന്റ് പ്രഖ്യാപിക്കും. സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ സര്‍ക്കാര്‍
സീറ്റിലെ പ്രവേശന പരീക്ഷാ കമീഷണറുടെ അന്തിമ അലോട്ട്മെന്റായിരിക്കും രണ്ടാം
അലോട്ട്മെന്റ്.
ബിരുദ ഏകജാലകം:
സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷന് രജിസ്ട്രേഷന് ജൂലൈ 20 മുതല്
എംജി സര്‍വകലാശാല ബിരുദ
പ്രവേശത്തിന് ഒന്നും രണ്ടും അലോട്മെന്റുകളില്‍ പ്രവേശം ലഭിക്കാത്തവര്‍ക്കും
നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്
മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും സപ്ളിമെന്ററി അലോട്ട്മെന്റ്
നടത്തും. ജൂലൈ 20 മുതല്‍ 22 വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. ഒന്നും രണ്ടും
അലോട്ട്മെന്റുകളിലെ ഹയര്‍ ഓപ്ഷനുകള്‍ സപ്ലിമെന്ററി അലോട്മെന്റില്‍ പരിഗണിക്കില്ല.
സപ്ലിമെന്ററി
അലോട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.
പുതുതായി ഏകജാലകത്തിലൂടെ അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫീസ് എസ്ബിടിയുടെ
തെരഞ്ഞെടുത്ത ശാഖകളില്‍ അടക്കണം (പൊതു വിഭാഗം150രൂപ/എസ്ടി/എസ്ടി 80/ രൂപ).
പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫോമിന്റെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകളോടൊപ്പം
സര്‍വകലാശാലയിലേക്ക് സമര്‍പ്പിക്കേണ്ടതില്ല. മുമ്പ് അപേക്ഷിച്ചവര്‍ ഫീസ്
അടക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങള്‍ ജൂലൈ 18ന്
സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ്
ലിസ്റ്റ് 24ന് പ്രസിദ്ധീകരിക്കും.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment