Pages

Tuesday, July 2, 2013

TRIBUTE PAID TO JOMON,JAWAN

          ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ

 ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട മലയാളി ജവാന്‍ 

ജോമോന്റെ മൃതദേഹം ജന്‍മനാടാചേര്‍ത്തലയിലെത്തിച്ചു.

 ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട മലയാളി ജവാന്‍ ജോമോന്റെ മൃതദേഹം ജന്‍മനാടായ ചേര്‍ത്തലയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചിരുന്നു.

ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ വൈകീട്ട് നാലിന് സംസ്കരിക്കും. ജൂണ്‍ 25-നാണ് ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ജോമോന്‍ കൊല്ലപ്പെട്ടത്. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം ജോമോന്റേതാണെന്നു തിരിച്ചറിഞ്ഞത്.


                                    പ്രൊഫ്‌ ജോണ്‍ കുരാക്കാർ 
-

No comments: