Pages

Tuesday, July 23, 2013

CONGRESS OPENS KHIDKI- A SOCIAL NETWORK

കോണ്ഗ്രസിന്റെ സോഷ്യല്നെറ്റ്വര്ക്ക് ജാലകം 'ഖിഡ്കി' ഇന്നു തുറക്കും
The Congress is set to launch its social media platform ‘Khidki’ on Monday at a conclave of its spokespersons. More than 200 spokespersons from across the country are gathering here at Jawahar Bhavan to build media strategy to counter the opposition and tone up their skills ahead of the  Lok Sabha elections

Congress social media platform Khidkiഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് മാതൃകയില്‍ കോണ്‍ഗ്രസ് സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഖിഡ്ക്കി'(ജാലകം) ഇന്ന് തുറക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക നയപ്രകടനത്തിനും പരസ്പരം ആശയ വിനിമയം നടത്താനും ഖിഡ്കി ഉപയോഗിക്കാം. ഫേസ്ബുക്കിലൂടെ കോണ്‍ഗ്രസിനെതിരേ നടത്തുന്ന ആശയ പ്രചരണത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും നടക്കാതിരുന്നതിനെ തുടര്‍ന്നാണ് സ്വന്തമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് വികസിപ്പിച്ചെടുത്തത്.
സൈബര്‍ ലോകത്ത് ഏറെ മുന്നിലായ ബി.ജെ.പി.നേതാവ് നരേന്ദ്രമോഡിയെ വെട്ടാന്‍ കൂടിയാണ് കോണ്‍ഗ്രസ് ഹൈടെക് തന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്.തുടക്കത്തില്‍ കോണ്‍ഗ്രസിലെ ഭാരവാഹികള്‍ക്ക് മാത്രമായിരിക്കും അംഗത്വം നല്‍കുന്നത്. ആശയ രൂപീകരണവും പ്രചരണവും കൂടാതെ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൊളിക്കുന്നതിനുള്ള വേദി കൂടിയായിരിക്കും. പിന്നീട് അംഗങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന വ്യക്തികള്‍ക്കും അംഗത്വം നല്‍കും. എതിര്‍ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇരച്ചുകയറി ഉദ്ദേശ ലക്ഷ്യത്തെ അട്ടിമറിക്കാതിരിക്കാനാണ് ആദ്യം ഭാരവാഹികളില്‍ മാത്രം അംഗത്വം ഒതുക്കുന്നത്. ഖിഡ്കിയിലേക്ക് പ്രവേശിക്കാനുള്ള ഐഡിയും പാസ്‌വേര്‍ഡും കോണ്‍ഗ്രസിലെ ഐടി വിഭാഗമാണ് അനുവദിക്കുന്നത്.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.എസ്.യു (ഐ) എന്നീ സംഘടനകള്‍ക്കായി ജിമെയില്‍, യാഹു മാതൃകയില്‍ പുതിയ ഇ-മെയില്‍ സിസ്റ്റവും തയാറായി. പേര് കഴിഞ്ഞ് ഡോട്ട് സര്‍ നെയിം (രണ്ടാംപേര്) ഡോട്ട് എന്നിവയ്ക്ക് ശേഷം എന്‍.ഐ.സി. ഡോട്ട് ഇന്‍ എന്നിങ്ങനെയായിരിക്കും യൂസര്‍ ഐഡി.
രാഹുല്‍ ഗാന്ധിയുടെ ഐ.ടി ഉപദേഷ്ടാവായ ആനന്ദ് അഡ്‌കൊലിയാണ് കോണ്‍ഗ്രസിന്റെ സൈബര്‍വിപ്‌ളവത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി വക്താക്കളുടെ യോഗത്തില്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും വിതരണം ചെയ്യും.
ടച്ച് ഫോണ്‍ ഉള്‍പ്പെടെ പുതിയ ഫോണുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് സെറ്റ് തയാറാക്കിയിരിക്കുന്നത്. ഓരോ വിഷയത്തോടും ദേശീയ നേതൃത്വത്തിന്റെ നയങ്ങളും അഭിപ്രായങ്ങളും അപ്പപ്പോള്‍ തന്നെ സൈറ്റ് വഴി അറിയിക്കാനാകും. ദേശീയ നേതൃത്വത്തിന് വക്താക്കള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനും സംവിധാനമുണ്ട്.
എസ്.എം.എസ്.അലര്‍ട്ടിനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. വക്താക്കളെ പരസ്പരം ബന്ധിപ്പിച്ച് നിര്‍ത്താനുള്ള ഉപാധി കൂടിയായിട്ടാണ് പുതിയ സെറ്റിനെ ദേശീയ നേതൃത്വം കാണുന്നത്. ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് പത്തില്‍ താഴെ മാത്രമാണ് വക്താക്കളെന്ന് വക്താക്കളുടെ യോഗം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. സംസ്ഥാന തലത്തില്‍ മികവ് പ്രകടിപ്പിക്കുന്നവരെ ദേശീയ തലത്തിലേക്ക് വളര്‍ത്തിയെടുക്കാനും ഉദ്ദേശമുണ്ട്.
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മോഡി 15,000 പേരെ രക്ഷപെടുത്തിയെന്ന അതിഭാവുകത്വം കലര്‍ന്ന വാര്‍ത്ത പൊളിച്ചടുക്കിയത് സൈബര്‍ലോകത്തിന്റെ സഹായത്തോടെയാണന്ന് കോണ്‍ഗ്രസിലെ ഐടി വിഭാഗം ചൂണ്ടിക്കാട്ടി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ നിര്‍ണായകമാകുമെന്ന അറിവാണ് കോണ്‍ഗ്രസ് പുതിയ മേഖലയിലേക്ക് തിരിയാന്‍ കാരണം.

                                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: