Pages

Tuesday, July 23, 2013

സോളാര്‍ കേസില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം


സോളാര്കേസില്സര്ക്കാരിന്
ഹൈക്കോടതിയുടെ രൂക്ഷവിമര്ശനം

സോളാര്‍ കേസില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സര്‍ക്കാരിന് എന്താണ്‌ മറച്ചുവയ്‌ക്കാനുളളത് എന്നും കേസ് അട്ടിമറിക്കാനുളള ശ്രമമാണോ നടക്കുന്നത്‌ എന്നും കോടതി ചോദിച്ചു.സരിതയില്‍ നിന്ന്‌ മൊഴിയെടുക്കാന്‍ അവസരം നല്‍കാത്തത്‌ സംശയം ജനിപ്പിക്കുന്നുവെന്നും പോലീസിന്റെ നടപടി നാണക്കേടാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ എഡിജിപിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. നടി ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം.സരിതക്ക്‌ വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്ന്‌ കോടതിയെ അറിയിച്ചിട്ടും അതിന്‌ അവസരം നല്‍കാത്ത രീതിയില്‍ പോലീസ്‌ പ്രവര്‍ത്തിച്ചതാണ്‌ കോടതിയുടെ വിമര്‍ശനത്തിന്‌ കാരണമായത്‌. മൊഴി രേഖപ്പെടുത്തേണ്ട അവസരത്തില്‍ സരിതയെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌ കോടതി ഉത്തരവിനെ മാനിക്കാത്ത രീതിയിലാണെന്നും ജസ്റ്റിസ് എസഎസ്സതീശ് ചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
 വലിയൊരു സാമ്പത്തിക തട്ടിപ്പാണ്നടന്നത്‌. പല ഘട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മന്ത്രിമാരുടെയും പേര്പറഞ്ഞാണ്തട്ടിപ്പ്നടന്നത്‌. തട്ടിപ്പ്പണം കണ്ടെത്തുന്നതിന്സര്ക്കാര്എന്തു നടപടി സ്വീകരിച്ചു എന്നും കോടതി ചോദിച്ചു. എംകെ കുരുവിളയുടെ പരാതിയില്മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച്അന്വേഷണം നടത്തിയോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് വി കെ മോഹന​ന്റെ ബെഞ്ചാണ് കുരുവിളയുടെ പരാതി പരിഗണിച്ചത്.കോടതിയുടെ രൂക്ഷവിമര്ശനം വന്നതോടെ സോളാര്വിഷയത്തില്സര്ക്കാരിന്റെ നില കൂടുതല്പരുങ്ങലിലായിരിക്കുകയാണ്

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: