തിരുവനന്തപുരത്ത് തെരുവുയുദ്ധം
യൂത്ത് കോണ്‍ഗ്രസ്സുകാര്‍ എ.ഐ.െൈവ.എഫ് പ്രവര്‍ത്തകരെ പൊതിരെ തല്ലി.
നിയമസഭയിലേക്ക് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സ്റ്റാച്യുവില്‍ നിന്നാണ് പ്രകടനമായി
നീങ്ങിയത്. പ്രകടനം യുദ്ധസ്മാരകത്തിന് മുന്നിലെത്തിയപ്പോള്‍ അവിടെ ഇടത്
മഹിളാമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധസമരം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്
എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ എല്‍.എം.എസ്സിന്റെ മുന്നിലൂടെ മസ്‌കറ്റ് ഹോട്ടല്‍ വഴി
നീങ്ങി. ഈ സമയം ലൈംഗികാരോപണക്കേസില്‍ ഉള്‍പ്പെട്ട ജനതാദള്‍ (എസ്) എം.എല്‍.എ. ജോസ്
തെറ്റയില്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധയോഗം ചേരുകയായിരുന്നു. ഈ യോഗം
പിരിച്ചുവിട്ടപ്പോഴായിരുന്നു എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ വരവ്.
ഇരുപതോളം വരുന്ന എ.ഐ.വൈ.എഫ് പ്രവര്‍ത്തകരില്‍ ചിലര്‍ റോഡുവക്കില്‍ സ്ഥാപിച്ചിരുന്ന
ഫ്‌ളക്‌സ് ബോര്‍ഡുകളിലേക്ക് കല്ലെറിഞ്ഞു. ഇതുകണ്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൂട്ടത്തോടെയെത്തി എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ തുടങ്ങി.
എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് തുരത്തിയ ശേഷമായിരുന്നു അക്രമം.
കൊടികെട്ടാന്‍ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ എ.ഐ.െൈവ.എഫ്
പ്രവര്‍ത്തകരെ പൊതിരെ തല്ലി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദിനെ
വളഞ്ഞിട്ട് മര്‍ദിച്ചു. എ.ഐ.വൈ.എഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം
ബിന്ദുരാജിനെ വടി ഒടിയുംവരെ തല്ലി. ഇവരെ പിന്തുടര്‍ന്നായിരുന്നു മര്‍ദനം. സ്ഥലത്ത്
പോലീസ് ഉണ്ടായിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരുടെ മിന്നലാക്രമണം തടയാന്‍
പോലീസിനു കഴിഞ്ഞില്ല.
എ.ഐ.വൈ.എഫ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതോടെ ഗതാഗതം
തടസ്സപ്പെട്ടു. വഴിയാത്രക്കാരും സംഭവം കണ്ട് ഭയന്നോടി. സോളാര്‍ തട്ടിപ്പിന്റെ
പേരില്‍ പ്രതിഷേധസമരം തടയുമെന്നറിഞ്ഞ് രാവിലെ മുതല്‍തന്നെ നഗരത്തില്‍ ശക്തമായ
പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വികാസ് ഭവനിലേക്ക് വന്ന ഉദ്യോഗസ്ഥരെയും
പൊതുജനങ്ങളെയും പോലീസ് കടത്തിവിട്ടില്ല. ഇതുവഴി സമരക്കാര്‍ നിയമസഭയുടെ അകത്ത്
കയറുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മുന്‍കരുതല്‍. ഇത്
പോലീസുമായി പലതവണ വാക്കുതര്‍ക്കത്തിനിടയാക്കി.
പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും ദേഭിച്ച് ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍
നിയമസഭയുടെ മുന്നിലെത്തി ബി.ജെ.പിയുടെ പതാകയോടൊപ്പം കരിങ്കൊടി കാണിച്ചത് പോലീസിനെ
ഞെട്ടിച്ചു. സമരക്കാരെ തടയുന്നതിനായി നിയമസഭയുടെ രണ്ട് പ്രവേശനകവാടത്തിലും ശക്തമായ
പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment