കപ്പലില്‍ എണ്ണ തീര്‍ന്നു: എന്‍ജിന്‍
നിലച്ചു, മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍ ദുരിതത്തില്‍
പി.പി. ശശീന്ദ്രന്‍
തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യന്‍, എറണാകുളം സ്വദേശി ശ്രീജിത്, ജോഷി, കൊച്ചിയില്‍ താമസക്കാരനായ ലക്ഷദ്വീപ് സ്വദേശി അലി എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഖോര്‍ഫഖാന്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കപ്പലുള്ളത്. എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതോടെ കപ്പലിലെ എ.സി. സംവിധാനം ഉള്‍പ്പെടെയുള്ളവ നിശ്ചലമായി. കത്തുന്ന വെയിലിലും തീക്ഷ്ണമായ ചൂടിലും പെട്ട് വെന്തുരുകുകയാണ് എല്ലാവരും. എന്‍ജിന്‍ നിലച്ചതോടെ ദുരിതം പതിന്മടങ്ങായി.തിങ്കളാഴ്ച അസുഖംമൂലം തുറമുഖത്ത് ഇറങ്ങിയ കാര്‍ത്തിക് തിവാരി എന്ന ജീവനക്കാരനെ കപ്പലിന്റെ യു.എ.ഇ.യിലെ ഏജന്റുമാരായ സീമാസ്റ്റര്‍ കമ്പനിയുടെ ആള്‍ക്കാര്‍ കപ്പലിലേക്ക് തന്നെ തിരിച്ചയച്ചു. അരോഗ്യനില മോശമാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് ഇതെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. കപ്പല്‍ ഉപേക്ഷിക്കുകയാണെന്ന ഉടമകളുടെ അറിയിപ്പിനെ തുടര്‍ന്ന് തുറമുഖ അധികൃതരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.
വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം കിട്ടാതെ കപ്പലില്‍ നിന്ന് ഇറങ്ങില്ലെന്ന് നേരത്തെ പറഞ്ഞ ജീവനക്കാര്‍ ഇപ്പോള്‍ എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതി എന്ന മാനസികാവസ്ഥയിലെത്തിനില്‍ക്കുകയാണ്. അതേസമയം ഖോര്‍ഫഖാന്‍ തീരത്ത് ഇറങ്ങാനുള്ള യാത്രാരേഖകള്‍ മിക്കവര്‍ക്കുമില്ല. ഇതുസംബന്ധിച്ച വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കേണ്ടത് കമ്പനിയുടെ ഏജന്റുമാരാണെന്നും അവര്‍ പറയുന്നു. മതിയായ രേഖകളില്ലാതെ ഇറങ്ങിയാല്‍ പോലീസിന്റെ പിടിയിലുമാവും.ഈ കാര്യങ്ങളിലൊന്നും ഇന്ത്യന്‍ എംബസിയുടെ നിലപാട് അനുകൂലമല്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment