ഏഷ്യന്‍
അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്
മത്സരം അവസാനിച്ചു
പൂനെയിൽ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിവസം ഇന്ത്യ സ്വന്തമാക്കിയത് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ്. ഇതില്‍, സ്വര്‍ണമടക്കം നാല് മെഡലുകള്‍ക്ക് മലയാളത്തിന്റെ മണമുണ്ട്. കണ്ണൂര്‍ ഇരിട്ടിക്കാരി ടിന്റു ലൂക്കയും എറണാകുളം പാമ്പാക്കുട സ്വദേശി അനു മറിയം ജോസും മംഗലാപുരത്തുകാരി എം.ആര്‍.പൂവമ്മയും ഹരിയാണയില്‍നിന്നുള്ള നിര്‍മലയുമാണ് ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത കൈവരിച്ചുകൊണ്ട് 4-400 മീ. റിലേയില്‍ സ്വര്‍ണം നേടിയത്. ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയും ഹൈജമ്പില്‍ ജിതിന്‍ സി. തോമസും 200 മീറ്ററില്‍ ആഷ റോയിയും വെള്ളിത്തിളക്കം നേടിയപ്പോള്‍, ടിന്റു ലൂക്ക (800 മീ), ദ്യുതി ചന്ദ് (200 മീ), അര്‍പീന്ദര്‍ സിങ് (ട്രിപ്പിള്‍), സതീന്ദര്‍ സിങ് (400 മീ. ഹര്‍ഡില്‍സ്) എന്നിവര്‍ അവസാന ദിവസം വെങ്കലത്തിനും അര്‍ഹരായി.
രണ്ട് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പതുവെങ്കലവുമായി ഇന്ത്യ മെഡല്‍ നിലയില്‍ ആറാമതാണ്. കഴിഞ്ഞ തവണത്തേക്കാള്‍ (1-3-7) മികച്ച പ്രകടനം നടത്താനായെങ്കിലും, പ്രതീക്ഷിച്ച പല മെഡലുകളും നഷ്ടമായി. 16 സ്വര്‍ണം കരസ്ഥമാക്കിയ ചൈന, ഏഷ്യന്‍ കിരീടം തുടര്‍ച്ചയായ 16-ാം തവണയും സ്വന്തമാക്കി. ആഫ്രിക്കന്‍ താരങ്ങളുടെ കരുത്തില്‍ ട്രാക്കില്‍ കുതിപ്പ് നടത്തിയ ബഹ്‌റൈന്‍ (5-7-3) ജപ്പാനെ മറികടന്ന് രണ്ടാമതെത്തി.
പുരുഷ വിഭാഗത്തില്‍ 400 മീറ്റര്‍ സ്വര്‍ണം തുടരെ രണ്ടാം തവണയും സ്വന്തമാക്കിയ സൗദി അറേബ്യയുടെ യൂസഫ് അഹമ്മദ് മസ്‌റാഹി മികച്ച പുരുഷ താരമായും സ്റ്റീപ്പിള്‍ ചേസില്‍ പുതിയ റെക്കോഡോടെ സ്വര്‍ണം നേടിയ ബഹ്‌റൈനിന്റെ 17-കാരി റൂത്ത് ജെബേറ്റ് മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സ്വന്തമാക്കിയത് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ്. ഇതില്‍, സ്വര്‍ണമടക്കം നാല് മെഡലുകള്‍ക്ക് മലയാളത്തിന്റെ മണമുണ്ട്. കണ്ണൂര്‍ ഇരിട്ടിക്കാരി ടിന്റു ലൂക്കയും എറണാകുളം പാമ്പാക്കുട സ്വദേശി അനു മറിയം ജോസും മംഗലാപുരത്തുകാരി എം.ആര്‍.പൂവമ്മയും ഹരിയാണയില്‍നിന്നുള്ള നിര്‍മലയുമാണ് ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത കൈവരിച്ചുകൊണ്ട് 4-400 മീ. റിലേയില്‍ സ്വര്‍ണം നേടിയത്. ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയും ഹൈജമ്പില്‍ ജിതിന്‍ സി. തോമസും 200 മീറ്ററില്‍ ആഷ റോയിയും വെള്ളിത്തിളക്കം നേടിയപ്പോള്‍, ടിന്റു ലൂക്ക (800 മീ), ദ്യുതി ചന്ദ് (200 മീ), അര്‍പീന്ദര്‍ സിങ് (ട്രിപ്പിള്‍), സതീന്ദര്‍ സിങ് (400 മീ. ഹര്‍ഡില്‍സ്) എന്നിവര്‍ അവസാന ദിവസം വെങ്കലത്തിനും അര്‍ഹരായി.
രണ്ട് സ്വര്‍ണവും ആറ് വെള്ളിയും ഒമ്പതുവെങ്കലവുമായി ഇന്ത്യ മെഡല്‍ നിലയില്‍ ആറാമതാണ്. കഴിഞ്ഞ തവണത്തേക്കാള്‍ (1-3-7) മികച്ച പ്രകടനം നടത്താനായെങ്കിലും, പ്രതീക്ഷിച്ച പല മെഡലുകളും നഷ്ടമായി. 16 സ്വര്‍ണം കരസ്ഥമാക്കിയ ചൈന, ഏഷ്യന്‍ കിരീടം തുടര്‍ച്ചയായ 16-ാം തവണയും സ്വന്തമാക്കി. ആഫ്രിക്കന്‍ താരങ്ങളുടെ കരുത്തില്‍ ട്രാക്കില്‍ കുതിപ്പ് നടത്തിയ ബഹ്‌റൈന്‍ (5-7-3) ജപ്പാനെ മറികടന്ന് രണ്ടാമതെത്തി.
പുരുഷ വിഭാഗത്തില്‍ 400 മീറ്റര്‍ സ്വര്‍ണം തുടരെ രണ്ടാം തവണയും സ്വന്തമാക്കിയ സൗദി അറേബ്യയുടെ യൂസഫ് അഹമ്മദ് മസ്‌റാഹി മികച്ച പുരുഷ താരമായും സ്റ്റീപ്പിള്‍ ചേസില്‍ പുതിയ റെക്കോഡോടെ സ്വര്‍ണം നേടിയ ബഹ്‌റൈനിന്റെ 17-കാരി റൂത്ത് ജെബേറ്റ് മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment