ഫൈവ്
സ്റ്റാര്‍ ഹോട്ടലിന്റെ പ്രൗഡിയില്‍ ഒരു റയില്‍വേ സ്റ്റേഷന്‍. മാര്‍ബിള്‍ വിരിച്ച
നടപ്പാതകളും സ്വര്‍ണ്ണത്തകിടുകള്‍കൊണ്ടുള്ള ചുമരുകളും ഉള്ള ലോകത്തെ ഏറ്റവും
പ്രൗഡിയേറിയ റയില്‍വേസ്റ്റേഷന്‍ നാലു വര്‍ഷം കൊണ്ട് നിര്‍മ്മിക്കാനാണ് സൗദി
അറേബ്യയിലെ രാജാവ് ഉത്തരവിട്ടിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള സാഹാ ഹദിദ്
എന്ന നിര്‍മ്മാതാക്കളാണ് റിയാദില്‍ വരുന്ന മെട്രോ ഹബ്ബിന്റെ നിര്‍മ്മാണച്ചുമതല
ഏറ്റെടുത്തിരിക്കുന്നത്.
പണി
പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഈ മഹാനിര്‍മ്മിതിയിലേയ്ക്ക് ലോകത്തിന്റ
കണ്ണുതട്ടുമെന്നതില്‍ ആര്‍ക്കും സംശയമില്ല. വെളിച്ചം പൂര്‍ണമായും ഉള്ളില്‍
പ്രവേശിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ മരുഭൂമിയിലെ വരണ്ട കാറ്റില്‍ പറക്കുന്ന മണല്‍ത്തരികള്‍ അകത്തു
പ്രവേശിക്കുകയുമില്ല. ന്യൂയോര്‍ക്കില്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ നല്‍കുന്ന
സമയം മാത്രമേ ഇതിന്റെ നിര്‍മ്മാണത്തിനായി സൗദി രാജാവ് അനുവദിച്ചിട്ടുള്ളു
എന്നതാണ് അതിലേറെ അദ്ഭുതം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment