Pages

Saturday, July 6, 2013

SERIAL BLASTS AT BIHAR'S BODH GAYA TEMPLE

ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടനപരമ്പര

At least two Buddhist monks were injured early Sunday (7th July,2013)in multiple blasts at Bihar's 1,500-year-old Mahabodhi temple in Bodh Gaya district, police said.


ബിഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടനപരമ്പര. രണ്ടു സന്യാസിമാരുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. 2013 July 7പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി എട്ടു സ്‌ഫോടനങ്ങളുണ്ടായി. ഈ സമയത്ത് ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെത്തിയ എന്‍ഐഎ സംഘം പത്താമത്തെ ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. നേപ്പാളില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള സന്യാസിമാര്‍ക്കാണ് പരിക്കേറ്റത്. തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് ക്ഷേത്രത്തില്‍ പരിശോധന നടക്കുകയാണ്. 
ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി പറഞ്ഞു. എന്നാല്‍ ഏതു ഭീകരവാദ സംഘടനയാണ് എന്ന് ഇനിയും വ്യക്തമല്ല.മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രത്യേക ഹെലികോപ്റ്ററില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: