Pages

Saturday, July 6, 2013

നെല്ലിയാമ്പതി ഭൂമി. അന്വേഷണം സിബിഐയ്‌ക്ക്

നെല്ലിയാമ്പതി ഭൂമി.
 അന്വേഷണം സിബിഐയ്ക്ക്

mangalam malayalam online newspaperനെല്ലിയാമ്പതിയിലെ പാട്ടഭൂമി പണയപ്പെടുത്തി ബാങ്കുകളില്നിന്നും കോടികള്തട്ടിയ സംഭവം സിബിഐ അന്വേഷണത്തിന്‌. ഇതുമായി ബന്ധപ്പെട്ട ആറുകേസുകളാണ്പ്രധാനമായും സിബിഐ അന്വേഷിക്കുക. നിലവില്ക്രൈംബ്രാഞ്ച്അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ്സിബിഐയുടെ കൊച്ചി യൂണിറ്റാകും അന്വേഷണം നടത്തുക. അന്വേഷണത്തെ സംസ്ഥാന സര്ക്കാര്അനുകൂലിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച കേന്ദ്ര സര്ക്കാരിന്റെ വിജ്ഞാപനം ഉടനുണ്ടാവും.

രണ്ടാഴ്ചയക്കുള്ളില്ഇത്സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ്സൂചന. എസ്റ്റേറ്റ്ഉടമകള്ഉള്പ്പെട്ട ബാങ്ക്ഇടപാടുകളില്സര്ക്കാര്റജിസ്റ്റര്ചെയ് കേസുകളാണ്അന്വേഷിക്കുക. നെല്ലിയാമ്പതിയിലെ പാട്ട ഭൂമി മറിച്ചു വില്ക്കാനോ വിഭജിക്കാനോ പാടില്ലെന്ന നിയമം നില്ക്കേ വനഭൂമി തന്റെ ഭൂമിയാണെന്ന്കാണിച്ച്വിവിധ ബാങ്കുകളില്നിന്നും 14 കോടി രൂപയോളം സ്വകാര്യ വ്യക്തികള്തട്ടിയെന്ന വിവാദത്തിലാണ്ഇപ്പോള്അന്വേഷണം നടക്കുന്നത്‌.

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: