പത്തുവയസ്സുകാരിയെ ബലാല്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ
മകളുടെ കൂട്ടുകാരിയായ
പത്തുവയസു കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മഞ്ചേരി
സെഷന്‍സ് കോടതിയാണ് പ്രതി നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി പാലമ്പത്ത് അബ്ദുള്‍നാസറെ
(48)യാണ് വധശിക്ഷയ്ക്ക് വിധിച്ചത്.നിലമ്പൂര്‍ ചുള്ളിക്കോട് പൂക്കോട്ടും പാടത്ത്
സുഹ്റയുടെ മകള്‍ സല്‍വയെയാണ് വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്ത്കൊലപെടുത്തിയത്.
മദ്രസയിലേക്ക് പോകുന്ന വഴി കൂട്ടുകാരിയെ കാണാനാണ് സല്‍വ അബ്ദുള്‍ നാസറിന്റെ
വീട്ടിലേക്ക് വന്നത്.പീഡിപ്പിച്ചശേഷം ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി
കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം കുളിമുറിയില്‍ ഒളിപ്പിക്കുകയും
ചെയ്തു.ഭാര്യയും മക്കളും വീട്ടിലില്ലാത്ത നേരത്തായിരുന്നു പീഡനവും കൊലപാതവും.
2012 ഏപ്രില്‍ 12
നായിരുന്നു സംഭവം. പ്രതിക്കെതിരെ ബലാത്സംഗം,കൊലപാതകം കേസുകള്‍ തെളിഞ്ഞതായി
കണ്ടെത്തിയിരുന്നു..തെളിവു നശിപ്പിക്കല്‍ വകുപ്പിലും പ്രതി കുറ്റക്കാരനാണെന്ന്
കോടതി പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment