ഇത് ഒരു ജനപ്രതിനിധിയുടെ നേരെ നടന്ന കയ്യേറ്റം.
ആറന്മുളവള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.ശിവദാസന്‍ നായര്‍ എം എല്‍ എയെ ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഉന്തിലും തള്ളിലും എം എല്‍ എയുടെ വസ്ത്രം കീറി. ഇതേത്തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ,ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍ .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment