Pages

Saturday, July 20, 2013

സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയും സേതു പാർവതിയും

സാന്ത്വനം ചാരിറ്റബിള്സൊസൈറ്റിയും
 സേതു പാർവതിയും
ലക്ഷ്‌മി വാസുദേവന്‍ 

santhwanam charitable societyസേതു പാര്‍വ്വതി എന്ന പെണ്‍കുട്ടി യിലൂടെയാണ്‌ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്ക്‌ തുടക്കം കുറിക്കുന്നത്‌. ഒരു നിമിത്തം പോലെ തുടങ്ങിയ ഈ സംഘടന ഇന്ന്‌ ക്യാന്‍സര്‍ രോഗബാധിതര്‍ക്ക്‌ ആശ്വാസവും ആശ്രയവുമാണ്‌. സേതു പാര്‍വ്വതി. കോട്ടയം ബി.സി.എം കോളജിലെ എം.എസ്‌. ഡബ്ലൂ വിദ്യാര്‍ത്ഥിനി. 2010 ഡിസംബര്‍ വരെ സേതു ഒരു സാധാരണ വിദ്യാര്‍ത്ഥിനിയായിരുന്നു. എന്നാല്‍ 2011 ജനുവരിയില്‍ സേതുവിന്റെ ജീവിതമാകെ മാറിമറഞ്ഞു. കാരണമായത്‌ ജീവിതത്തിലെ ഒരപ്രതീക്ഷിത ദുരന്തവും. ആ ദുരന്തത്തിനു ശേഷം സേതുവും കൂട്ടുകാരും ചേര്‍ന്ന്‌ സാന്ത്വനം എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങി. മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡ്‌ സേതുവും കൂട്ടുകാരുംസാന്ത്വനത്തിന്റെതണലില്‍ താങ്ങിനിര്‍ത്തി. രോഗികള്‍ക്ക്‌ ചികിത്സാസഹായങ്ങളും മരുന്നും ആഹാരവും എത്തിച്ചുത്തുടങ്ങി. അമ്മയുടെ  കാൻസർ  രോഗമാണ്  ഇത്തരം  ഒരു സംഘടനക്ക്  രൂപം നൽകാൻ  സേതുവിനെ  പ്രേരിപ്പിച്ചത് .
വിദ്യാര്‍ത്ഥികള്‍ക്കായി ചോദ്യോത്തര മത്സരം ഉള്‍പ്പെട്ട 10 രൂപയുള്ള കൂപ്പണ്‍ കൊടുത്താണ്‌ തുടങ്ങുന്നത്‌. ആദ്യമൊക്കെ പിരിവിനിറങ്ങുമ്പോള്‍ വെറും കൈയോടെ മടങ്ങി വന്നിട്ടുണ്ട്‌. ഇടയ്‌ക്ക് വേണ്ടെന്നു വച്ച്‌ പിന്മാറാന്‍ പോലും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്‌. അസോസിയേഷന്റെ സെക്രട്ടറി റോഷനാണ്‌ ഞങ്ങള്‍ക്കന്ന്‌ മനോബലം തന്നത്‌. ജോസിത്ത്‌, ആതിര, ഹര്‍ഷന്‍, അഭിഷേക്‌, മനീഷ്‌, അന്നു, നീതു, ഹിത, എന്നിങ്ങനെ ഒരുപാട്‌ കൂട്ടുകാര്‍ പിന്‍ബലം തന്നു. ഓണാട്ട്‌ സാറും ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റും പൂര്‍ണ്ണ പിന്തുണയായിരുന്നു. കഷ്‌ടപ്പെട്ട്‌ ഞങ്ങള്‍ ഒന്നേകാല്‍ ലക്ഷം സമ്പാദിച്ചു. ഞാന്‍ പഠിച്ച കറുകച്ചാല്‍ സ്‌കൂളില്‍ നിന്ന്‌ കുറച്ചധികം പണം കിട്ടി. പിന്നെയും ഞങ്ങളെ സഹായിച്ച ഒരുപാട്‌ പേരുണ്ട്‌. തളര്‍ന്നു പോയപ്പോള്‍ സഹായഹസ്‌തവുമായി എത്തിയവര്‍ അനവധിയാണ്‌. 

                                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: