Pages

Saturday, July 20, 2013

ശാസ്ത്രത്തിന് വഴികാട്ടി

ശാസ്ത്രത്തിന് വഴികാട്ടി
ഡോ. ഹുസൈന്രണ്ടത്താണി

'മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രമില്ലാത്ത മതമോ അന്ധനും, ശാസ്ത്രജ്ഞനായ ആല്ബര്ട്ട് ഐന്സ്റ്റീനാണ് ഇത് പറഞ്ഞത്. വേദപുസ്തകങ്ങള്ശാസ്ത്രകൃതികളല്ല. അതേ സമയം അവ ശാസ്ത്രത്തിന് വഴികാട്ടികളാണ്. തലമുറകളായി ജീവിക്കുന്നവര്അതത് കാലത്തെ ശാസ്ത്രഗതിക്കനുസരിച്ച് വേദങ്ങളെ വ്യാഖ്യാനിച്ചെടുക്കും. ഇന്നത്തെ ശാസ്ത്രമനുസരിച്ച് വ്യാഖ്യാനമെഴുതുമ്പോള്പഴയവ തെറ്റായി ഭവിച്ചേക്കാം. അത് ശാസ്ത്രനിഗമനങ്ങളിലുള്ള പിഴവുകളാണ്. അതേസമയം എക്കാലത്തേയും ശാസ്ത്രവസ്തുതകളെ ഉള്ക്കൊള്ളാനുള്ള സുതാര്യത വേദവാക്യത്തിനുണ്ട്. ശാസ്ത്രനിഗമനങ്ങള്ക്കെതിരായ ഖുര്ആനിലെ ചില ഉറച്ച പരാമര്ശങ്ങള്പില്ക്കാലത്ത് ശരിയായി ഭവിച്ചത് കാണാം. സൂര്യന്ചലിക്കുന്നു എന്ന ഖുര്ആനിലെ പരാമര്ശം(36/ 38) ആദ്യം ശാസ്ത്രം നിഷേധിച്ചുവെങ്കിലും പിന്നീട് ശരിവച്ചു. അതുപോലെ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രനിഗമനങ്ങളില്ചിലത് ഖുര്ആന്അംഗീകരിക്കുന്നില്ല. നിഗമനം വസ്തുതയല്ലാത്തത് കൊണ്ട് ഇനിയും മാറിയേക്കാം. വിശ്വാസികള്ശാസ്ത്രത്തെ കാത്തുനില്ക്കാത്തത് മതത്തെ കേവല ശാസ്ത്രം കൊണ്ട് വിലയിരുത്താനാവാത്തതുകൊണ്ടാണ്. ആത്മാവിനെയും മനസ്സിനെയും കുറിച്ചുള്ള ശാസ്ത്രനിഗമനങ്ങള്എവിടെയുമെത്തിയിട്ടില്ലല്ലോ? 

ബുദ്ധിപരമായ ചിന്തകള്ക്ക് പ്രേരണ നല്കുംവിധമാണ് ഖുര്ആന്റെ അവതരണ ശൈലി തന്നെ
സൃഷ്ടിപ്പിന്റെ വിസ്മയങ്ങള്കണ്ടെത്താനും അവയുടെ സൃഷ്ടികര്മത്തിന് പിന്നിലെ ദൈവികശക്തി ബോധ്യപ്പെടുത്താനുമാണ് ഖുര്ആന്ശ്രമിക്കുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അന്ധവിശ്വാസങ്ങളിലൂടെ കീഴ്പ്പെടുത്തുന്നതിന് പകരം ചിന്തയ്ക്ക് വിധേയമാക്കണം. ചിന്തിക്കുന്നവരോട് മാത്രമേ ഖുര്ആന് സംസാരമുള്ളു. 'നിങ്ങള്ചിന്തിക്കുന്നില്ലേ? നിങ്ങള്ബുദ്ധി പ്രയോഗിക്കുന്നില്ലേ? നിങ്ങള്അറിയുന്നില്ലേ? തുടങ്ങിയ നിരന്തരമായ ചോദ്യങ്ങള്ഖുര്ആന്മനുഷ്യന്റെ മനസ്സിനെ തൊട്ടുണര്ത്തുകയും അവര്വിദ്യ തേടി ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിക്കുകയും ചെയ്തു. സംസ്കൃതം, ഗ്രീക്ക് ശാസ്ത്രങ്ങള്ശേഖരിച്ച് അറബിയിലേക്ക് വിവര്ത്തനം ചെയ്ത് അവര്ശാസ്ത്രത്തെ വികസിപ്പിച്ചെടുത്തു. ഇന്ത്യയിലെത്തിയ അല്ബിറൂനി മാത്രം ഇരുനൂറോളം സംസ്കൃത കൃതികള്അറബിയിലാക്കി. സോക്രട്ടീസ്, പ്ളാറ്റോ, യൂക്ലിഡ്, പൈത്തഗോറസ് എന്നിവരുടേതടക്കം നിരവധി ഗ്രീക്ക് കൃതികളും അറബിയിലായി. ബാഗ്ദാദില്ശാസ്ത്ര ഗവേഷണാലയം തന്നെ തുടങ്ങി. എല്ലാ മേഖലകളിലും മുസ്ലിം ശാസ്ത്രജ്ഞര്അളവറ്റ സംഭാവന നല്കി. പിന്നീട് യൂറോപ്പിലെ നവോത്ഥാനകാലത്ത് മുസ്ലിം കൃതികള്യൂറോപ്യരുടെ കൈകളിലെത്തി. മുസ്ലിം ചിന്തകരും ശാസ്ത്രജ്ഞരുമായ അല്ബിറൂനി, അവിസെന്ന, അല്ഹാസം, സഹ്റാവി, ബത്തേജിയസ്, ജബര്‍, അല്റാസേസ്, അവറോസ്, ഇബ്നു ഖല്ദൂന്‍, ഉമര്ഖയ്യാം, അല്ഖവാരിസ്മി തുടങ്ങിയവരുടെ കൃതികളൊക്കെ ലത്തീന്ഭാഷയിലേക്കും തുടര്ന്ന് മറ്റ് യൂറോപ്യന്ഭാഷകളിലേക്കും തര്ജമ ചെയ്യപ്പെട്ടു. അതോടെ ശാസ്ത്രത്തിന്റെ വികാസം അറബികളുടെ കൈയില്നിന്ന് യൂറോപ്യര്ഏറ്റെടുത്തു. ഏത് സംസ്കാരത്തിനും സംഭവിക്കുന്ന സ്വാഭാവിക പതനം മുസ്ലിം സംസ്കാരത്തിനുമുണ്ടായി. മതത്തെ കേവലം ചടങ്ങുകളിലൊതുക്കുകയും അന്ധവിശ്വാസങ്ങളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തത് മുസ്ലിം ശാസ്ത്രാഭിവാഞ്ഛയ്ക്ക് മങ്ങലേല്പിച്ചു. ഖുര്ആന്അര്ഥമറിയാതെ പാരായണം ചെയ്ത് പുണ്യം നേടുക എന്നതിലുപരി അതിന്റെ ചിന്താലോകത്തേക്കുള്ള വാതായനങ്ങള്ചരിത്രപരമായ കാരണങ്ങളാല്അടയ്ക്കുകയോ അടഞ്ഞുപോവുകയോ ചെയ്തു. പക്ഷേ, ചിന്തിക്കുന്നവര്ക്കും അറിയാനാഗ്രഹിക്കുന്നവര്ക്കും ഖുര്ആന്വചനങ്ങള്എന്നും പ്രചോദനമായി തന്നെ തുടരുന്നു.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: