ചട്ടുകംകൊണ്ട്
മകളെ പൊള്ളിച്ച അച്ഛന് അറസ്റ്റില്
തൊടുപുഴ: പാഠഭാഗം
വായിക്കാത്തതിന് ബാലികയ്ക്ക് അച്ഛന്റെ ക്രൂരപീഡനം. തൊടുപുഴ ബംഗ്ലാംകുന്ന്
തമ്പൂഴിയില്‍ മനോജാണ് മകള്‍ ഉണ്ണിമായയെ കാലില്‍ ചട്ടുകം പഴുപ്പിച്ച് ഗുരുതരമായി
പൊള്ളലേല്‍പ്പിച്ചത്. ഇടത് കാല്‍മുട്ടിന് താഴെ പൊള്ളലേറ്റ വ്രണവുമായി കുട്ടിയെ
തൊടുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ അധികൃതരുടെ പരാതിയുടെ
അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് തൊടുപുഴ
പൊലീസ് മനോജിനെ അറസ്റ്റ് ചെയ്തു. തൊടുപുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അഞ്ചാം
ക്ലാസ് വിദ്യാര്‍ഥിനിയാണ് ഉണ്ണിമായ. വ്യാഴാഴ്ച രാത്രിയാണ് കാലില്‍ ചട്ടുകം
പഴുപ്പിച്ച് അച്ഛന്‍ വച്ചതെന്ന് ബാലിക പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment