ബഷീറിന്റെ
ഭാര്യയായഫാബി
അവകാശികളി'ലെ കഥാപാത്രമായി
കുട്ടികളുടെ ചോദ്യത്തിന് മുന്നില്‍ ഫാബി ആദ്യം വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയായി; പിന്നെ അവര്‍ പഠിച്ച 'ഭൂമിയുടെ അവകാശികളി'ലെ കഥാപാത്രമായി, അതും കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കഥയും കാര്യവും പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിയായി. എല്ലാം കേട്ട് നാളത്തെ തലമുറ നിശ്ശബ്ദരായിരുന്നുകോഴിക്കോട് .സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ്സില്‍ ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഫാബി ബഷീറുമായി കുട്ടികള്‍ സംവദിച്ചപ്പോഴാണ് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായത്.
ബഷീറിന് റ്റാറ്റാ എന്ന പേര്‍ വന്നത് എങ്ങനെയാണ്? ബഷീറിനെ വിവാഹം ആലോചിച്ചുവന്നപ്പോഴുള്ള ഓര്‍മകള്‍ എന്തൊക്കെയാണ്? ബഷീറും എം.ടി.യും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു? ബഷീറിന്റെ ജീവിതം തന്നെയാണ് സാഹിത്യം എന്നുപറയാറുണ്ട് ഇത് എങ്ങനെയാണ് അനുഭവപ്പെട്ടത്? ബഷീറിന്റെ ഏത് സ്വഭാവമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്?... ചോദ്യങ്ങള്‍ തുടര്‍ന്നു.മകള്‍ ഷാഹിന പിറന്നപ്പോള്‍ വലിയ വലിയ എഴുത്തുകാരൊക്കെ വരുമായിരുന്നു. അവര്‍ പോകുമ്പോള്‍ റ്റാറ്റാ പറയാന്‍ പറയും. അപ്പോള്‍ ഷാഹിന ബഷീറിനെ നോക്കി റ്റാറ്റാ പറയും. അങ്ങനെ ബഷീറിനെ എല്ലാവരും റ്റാറ്റാ എന്ന് വിളിക്കാന്‍ തുടങ്ങി... ഭൂമിയിലെ എല്ലാ ജന്തുക്കളും ഭൂമിയുടെ അവകാശികളാണ് എന്ന് അദ്ദേഹം എനിക്ക് പറഞ്ഞ് മനസ്സിലാക്കിത്തന്നു... ബഷീറിന്റെ എല്ലാ സ്വഭാവങ്ങളും എനിക്കിഷ്ടമാണ്... ഫാബി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു.ഹെഡ്മാസ്റ്റര്‍ എം.വി. ജോര്‍ജ് അധ്യക്ഷനായി. മധുസൂദനന്‍.എം.എം, ജിമ്മി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ബഷീര്‍ അനുസ്മരണപ്പതിപ്പ്, ചുമര്‍പത്രിക എന്നിവ പ്രകാശനം ചെയ്തു.
No comments:
Post a Comment