സിബിഐയ്ക്ക് സ്വയംഭരണം.
കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു
സിബിഐയ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മൂന്ന് നിര്‍ദേശങ്ങളാണ് പ്രധാനമായും സത്യവാങ്മൂലത്തിലുള്ളത്. പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയത്തിനായിരിക്കും ഡയറക്ടറുടെ പേര് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം. സിബിഐ ഡയറക്ടറെ നിയമിക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കും. സിബിഐ ഡയറക്ടര്‍ക്കെതിരെ പരാതി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെ ഡയറക്ടറെ നീക്കം ചെയ്യാം.
അഴിമതി, ക്രിമിനല്‍ കേസുകള്‍ അന്വേഷിച്ച പരിചയമുള്ള ഐപിഎസ് ഉദ്യോഗസ്ഥരെയായിരിക്കും സിബിഐ ഡയറക്ടറായി നിയമിക്കുക. രണ്ടു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. നാല്‍പ്പത്തിയൊന്ന് പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചത്. സിബിഐയ്ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെന്നും സുപ്രീംകോടതി ജഡ്ജിമാരുടെ സമിതിക്കായിരിക്കും പ്രവര്‍ത്തനത്തിന്റെ മേല്‍നേട്ടമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ വിചാരണയ്ക്കിടെ സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിബിഐ കൂട്ടിലടച്ച തത്തയാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സുപ്രീം കോടതി നടത്തിയത്. തുടര്‍ന്ന് സുപ്രീം കോടതിആവശ്യപ്പെട്ടതനുസരിച്ചാണ് സിബിഐയ്ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജൂലായ് മൂന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്.
ധനമന്ത്രി പി ചിദംബരം, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള വി നാരായണസ്വാമി എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചശേഷമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment