കൊല്ലം വാർത്തകൾ
പുനലൂർ -കൊല്ലം -മധുര പാസഞ്ചർ സർവീസ് തുടങ്ങി
പുനലൂർ -കൊല്ലം -മധുര പാസഞ്ചർ സർവീസ് തുടങ്ങി
കൊല്ലം - മധുര പാസഞ്ചർ കഴിഞ്ഞ ദിവസം മുതൽ പുനലൂരിലെത്തിത്തുടങ്ങി. നാട് ആഹ്ളാദത്തിൽ. ചിരകാല ആവശ്യം ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിലാണു
കിഴക്കൻ മേഖല. പാഴ്സൽ സൗകര്യങ്ങളോടെയുള്ള ട്രെയിൻ സർവീസ് എത്തിയതിൽ തിരുനെൽവേലിയിലെ വ്യാപാര മേഖലയും ആഹ്ളാദത്തിലാണ്. കൊല്ലം - പുനലൂർ ബ്രോഡ്ഗേജ് പാതയിലൂടെ ട്രെയിൻ ഓടി തുടങ്ങിയപ്പോൾ മുതൽ ജില്ലയുടെ ആവശ്യമായിരുന്നു ദീർഘദൂര ട്രെയിൻ. പുനലൂർ - ചെങ്കോട്ട പാത അടഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നു ചരക്കെത്തിക്കാൻ കിഴക്കൻ മേഖല പ്രയാസപ്പെടുകയായിരുന്നു. മധുര - കൊല്ലം ട്രെയിൻ പുനലൂരേക്കു നീട്ടണമെന്ന് ആദ്യം ആവശ്യപ്പെട്ടതു കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷാണ്. സർവീസ് നീട്ടണമെന്ന്
ആവശ്യപ്പെട്ടു തിരുവനന്തപുരം ഡിവിഷൻ ഓപ്പറേഷൻ വിഭാഗം മൂന്നു തവണ റയിൽവേയ്ക്കു കത്തയച്ചു. റയിൽവേ പാസഞ്ചേഴ്സ്
അസോസിയേഷനും പലതവണ നിവേദനം നൽകി. പുതിയ രണ്ട് ട്രെയിൻ അനുവദിച്ചെങ്കിലും പ്രാരബ്ധങ്ങളുടെ
നടുവിലാണു പുനലൂരേക്ക് ഇവ ഓടുന്നത്. കിളികൊല്ലൂർ സ്റ്റേഷൻ സൂപ്രണ്ടിന്റെ
തസ്തികയും രണ്ട് സ്റ്റേഷൻ മാസ്റ്ററുടെ
തസ്തികകളും സമീപകാലത്തു
വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ പുനലൂരിൽ സൗകര്യങ്ങളും
പരിമിതമാണ്., എങ്കിലും പുതിയ ഒരു സർവ്വീസ് കിട്ടിയതിനാൽ അല്പമെങ്കിലും
ആശ്വാസത്തിലാണ് നാട്ടുകാരും.
സമയം മധുരയിൽ നിന്നും രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിൻ വെളുപ്പിന് 2.40ന് തിരുനൽവേലിയിലും 4.35ന് നാഗർകോവിലിലും എത്തും. 6.55 ന് തിരുവനന്തപുരത്തെത്തുന്ന ട്രെയിൻ 9.05 ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് 9.30ന് പുറപ്പെട്ട് കിളികൊല്ലൂർ (9.38) കുണ്ടറ (9.51) കുണ്ടറ ഈസ്റ്റ് (9.56) എഴുകോൺ (10.02) കൊട്ടാരക്കര
(10.12) അവണീശ്വരം (10.29) എന്നീ സ്റ്റേഷനുകൾ വഴി 11.10 ന് പുനലൂർ.
തിരിച്ച് 3.50 ന് പുനലൂർ നിന്നും പുറപ്പെട്ട് അവണീശ്വരം (4.00) കൊട്ടാരക്കര (4.18) എഴുകോൺ (4.27) കുണ്ടറ ഈസ്റ്റ് (4.33) കുണ്ടറ (4.38) കിളികൊല്ലൂർ (4.51) കൊല്ലം (5.40) കൊല്ലത്തു നിന്നും 6.10 ന് പുറപ്പെട്ട് 8.35 തിരുവനന്തപുരം, 10.45 നാഗർകോവിൽ, 12.35 തിരുനൽവേലി, രാവിലെ 6.20 ന് മധുര.
കൊല്ലത്ത് മൾടി പ്ലെക്സ് തീയേറ്ററുകൾ തിരിച്ച് 3.50 ന് പുനലൂർ നിന്നും പുറപ്പെട്ട് അവണീശ്വരം (4.00) കൊട്ടാരക്കര (4.18) എഴുകോൺ (4.27) കുണ്ടറ ഈസ്റ്റ് (4.33) കുണ്ടറ (4.38) കിളികൊല്ലൂർ (4.51) കൊല്ലം (5.40) കൊല്ലത്തു നിന്നും 6.10 ന് പുറപ്പെട്ട് 8.35 തിരുവനന്തപുരം, 10.45 നാഗർകോവിൽ, 12.35 തിരുനൽവേലി, രാവിലെ 6.20 ന് മധുര.
No comments:
Post a Comment