Pages

Thursday, July 25, 2013

ചൈനയിൽ വൻ പ്രളയം


              ചൈനയിൽ വൻ പ്രളയം

 ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 200 പേരെ കാണാതായി. 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശക്തമായ ചുഴലിക്കാറ്റും തുടര്‍ന്നെത്തിയ വന്‍ പേമാരിയും സിചുവാന്‍ പ്രവിശ്യയുടെ പലഭാഗങ്ങളേയും വെള്ളത്തിനടിയിലാക്കി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. കൂറ്റന്‍കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. 50 വര്‍ഷത്തിനിടെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ രണ്ട് ലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 














No comments: