ഡ്രൈവറില്ലാത്ത കാറുകള്‍ ബ്രിട്ടീഷ് റോഡുകളില്‍ പരീക്ഷിക്കും
ഡ്രൈവറില്ലാത്ത കാറുകള്‍ ബ്രിട്ടനിലെ റോഡുകളില് ഈ വര്ഷം അവസാനത്തോടെ പരീക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കും. ഗൂഗ്ളിന്റെ ആഭിമുഖ്യത്തില്‍ വികസിപ്പിച്ചെടുത്ത കാറുകള്‍ യുഎസില്‍ നേരത്തേ പരീക്ഷിച്ചു വിജയിച്ചിരുന്നു. ബ്രിട്ടനില്‍ പരീക്ഷിക്കുന്നത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഗവേഷകരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയവ.ലേസറുകളും സെന്സറുകളും ക്യാമറകളും ഉപയോഗിച്ചാണ് ഈ കാറുകള്‍ സ്വയം നിയന്ത്രിക്കുക. വാഹനങ്ങള്‍ തമ്മിലുള്ള അകലം നിയന്ത്രിക്കുന്നതിലൂടെ മാത്രം പ്രതിവര്ഷം ആയിരക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷ. രോഗികള്ക്കും വികലാംഗര്ക്കും വരെ പരസഹായം കൂടാതെ കാറില്‍ യാത്ര ചെയ്യാനുമാകും.
മനുഷ്യര്‍ ഓടിക്കുന്ന കാറുകളെക്കാള്‍ ഏറെ സുരക്ഷിതമാണ് സ്വയം ഓടുന്ന കാറുകളെന്നാണ് ഗൂഗ്ള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ അവകാശപ്പെട്ടിട്ടുള്ളത്.
മനുഷ്യര്‍ ഓടിക്കുന്ന കാറുകളെക്കാള്‍ ഏറെ സുരക്ഷിതമാണ് സ്വയം ഓടുന്ന കാറുകളെന്നാണ് ഗൂഗ്ള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ അവകാശപ്പെട്ടിട്ടുള്ളത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment