Pages

Monday, July 22, 2013

മാനഭംഗത്തിനിരയായ യുവതിക്ക് ദുബായിയില്‍ 16 മാസം തടവ്

മാനഭംഗത്തിനിരയായ യുവതിക്ക്
ദുബായിയില്‍ 16 മാസം തടവ്

ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു പരാതി നല്‍കിയ യുവതിയെ പരപുരുഷ ബന്ധം ആരോപിച്ച് 16 മാസം തടവിനു ശിക്ഷിച്ചു. പ്രതിക്കാകട്ടെ, 13 മാസം തടവും. യുഎഇയിലെ കോടതിയാണ് രാജ്യാന്തര തലത്തില്‍ പരക്കെ വിമര്‍ശനത്തിനിടയാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന നോര്‍വീജിയക്കാരിക്കാണ് ദുബായ് കോടതിയില്‍ നിന്നു ദുരനുഭവം.
ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തിരുന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ മാര്‍ച്ചില്‍ ബിസിനസ് ആവശ്യത്തിനു ദുബായിയിലെത്തിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട സഹ പ്രവര്‍ത്തകനാണ് മാനഭംഗപ്പെടുത്തിയത്.

ഉടന്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടിയെങ്കിലും പൊലീസിനെ അറിയിക്കേണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഇത് അംഗീകരിക്കാതെ യുവതി പൊലീസിനെ വിളിച്ചുവരുത്തി. വൈദ്യപരിശോധനയില്‍ ബലാത്സംഗം തെളിഞ്ഞു. എന്നാല്‍, പരപുരുഷ ബന്ധം ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയാണ് പൊലീസ് ചെയ്തത്. തുടര്‍ന്നു 16 മാസം തടവു വിധിച്ചു. തടവിലായി നാലാം ദിവസം കസ്റ്റഡിയിലുള്ള മറ്റൊരു യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നോര്‍വെയിലുള്ള രണ്ടാനച്ഛനെ വിവരമറിയിച്ചതോടെ നോര്‍വെ എംബസി ഇടപെട്ടാണു രക്ഷിച്ചതെന്നും യുവതി. സംഭവത്തോടു പ്രതികരിക്കാന്‍ ദുബായ് അധികൃതര്‍ തയാറായില്ല.(Ref: Info Malayali)

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: