ഐഫോണില്‍ നിന്ന്
ഷോക്കേറ്റ യുവതി മരിച്ചു
ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഇരുപത്തിമൂന്നുകാരിയാണ് ഐഫോണ്‍ ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാധമേറ്റ് മരിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആപ്പിള്‍ ഉത്തരവിട്ടിട്ടുണ്ട്.യുവതികളുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. സതേര്ണ് എയര്‍ലെന്‍സിലെ ജോലിക്കാരി മാ ഐലുനാണ് മരിച്ചത്. ചാര്ജ് ചെയ്യുകയായിരുന്ന ഐഫോണ്‍ 5 സെറ്റ് കാള്‍ വന്നതോടെ അറ്റന്ഡ് ചെയ്തു. ഈ സമയത്താണ് ഷോക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ഐഫോണ്‍ ഉപഭോക്താവിന്റെ മരണത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ആപ്പിള്‍ അധികൃതര്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment