Pages

Friday, July 26, 2013

ചൈനയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ

ചൈനയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ: പത്തുമരണം

ചൈനയില്‍ പ്രായംചെന്നവരെ പരിചരിക്കുന്ന കേന്ദ്രത്തില്‍ ഉണ്ടായ അഗ്നിബാധയില്‍ പത്തുമരണം. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഹെയ്‌ലണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്നിശമന സേന ഒരു മണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ കെടുത്തിയതെന്ന് പീപ്പിള്‍സ് ഡെയ്‌ലി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 283 പേരാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കള്‍ ഉപേക്ഷിച്ചവരാണ് ഇവരില്‍ മിക്കവരും. 
അഗ്നിബാധ ഉണ്ടായതിന് തൊട്ടുപിന്നാലെ അന്തേവാസികളെ ഒഴിപ്പിച്ചുവെങ്കിലും പത്തുപേരരക്ഷപെടുത്താനായില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.

                                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: