Pages

Friday, July 26, 2013

മദ്യത്തില്‍ ഗുളിക ചേര്‍ത്ത്കഴിച്ചു: ഒരാള്‍ മരിച്ചു

മദ്യത്തില്‍ ഗുളിക ചേര്‍ത്ത്കഴിച്ചു:
ഒരാള്‍ മരിച്ചു
 
മദ്യത്തില്‍ വീര്യം കൂട്ടാനുള്ള ഗുളിക ചേര്‍ത്ത് കഴിച്ച ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി.മേലാറന്നൂര്‍ പനവിള വീട്ടില്‍ ഓട്ടോഡ്രൈവറായ ആര്‍. മുരുകന്‍ (30) ആണ് മരിച്ചത്. തിരുവല്ലം സ്വദേശി കുമാര്‍ (42), തൈക്കാട് സ്വദേശി മുരുകേശന്‍ പിള്ള എന്നിവരാണ്ചി കിത്സയിലുള്ളത്.റെയില്‍വേയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ മുരുകേശന്‍പിള്ളയുടെ തമ്പാനൂരിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് രാത്രി മദ്യപിച്ചു.

ബിയറിനൊപ്പം ഇവര്‍ കള്ളിന് വീര്യം കൂട്ടാനുപയോഗിക്കുന്ന ഗുളിക കൂടി കഴിച്ചതായി പോലീസ് പറയുന്നു. ഗുളികയുടെ അവശിഷ്ടം ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് അയല്‍വീട്ടുകാര്‍ അവശനിലയിലായ ഇവരെ കണ്ടത്. മുരുകന്‍ മരിച്ച നിലയിലായിരുന്നു.ഐശ്വര്യയാണ് മരിച്ച മുരുകന്റെ ഭാര്യ. അച്ഛന്‍ രംഗന്‍. അമ്മ ഇന്ദിര. സഞ്ചയനം 26ന് രാവിലെ 8.30ന്.

                                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: