ശാസ്ത്രത്തിന് വഴികാട്ടി
ഡോ. ഹുസൈന് രണ്ടത്താണി
ബുദ്ധിപരമായ ചിന്തകള്ക്ക് പ്രേരണ നല്കുംവിധമാണ് ഖുര്ആന്റെ അവതരണ ശൈലി തന്നെ. സൃഷ്ടിപ്പിന്റെ വിസ്മയങ്ങള്‍ കണ്ടെത്താനും അവയുടെ സൃഷ്ടികര്മത്തിന് പിന്നിലെ ദൈവികശക്തി ബോധ്യപ്പെടുത്താനുമാണ് ഖുര്ആന് ശ്രമിക്കുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അന്ധവിശ്വാസങ്ങളിലൂടെ കീഴ്പ്പെടുത്തുന്നതിന് പകരം ചിന്തയ്ക്ക് വിധേയമാക്കണം. ചിന്തിക്കുന്നവരോട് മാത്രമേ ഖുര്ആന് സംസാരമുള്ളു. 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ? നിങ്ങള്‍ ബുദ്ധി പ്രയോഗിക്കുന്നില്ലേ? നിങ്ങള്‍ അറിയുന്നില്ലേ? തുടങ്ങിയ നിരന്തരമായ ചോദ്യങ്ങള്‍ ഖുര്ആന് മനുഷ്യന്റെ മനസ്സിനെ തൊട്ടുണര്ത്തുകയും അവര്‍ വിദ്യ തേടി ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിക്കുകയും ചെയ്തു. സംസ്കൃതം, ഗ്രീക്ക് ശാസ്ത്രങ്ങള്‍ ശേഖരിച്ച് അറബിയിലേക്ക് വിവര്ത്തനം ചെയ്ത് അവര്‍ ശാസ്ത്രത്തെ വികസിപ്പിച്ചെടുത്തു. ഇന്ത്യയിലെത്തിയ അല്‍ ബിറൂനി മാത്രം ഇരുനൂറോളം സംസ്കൃത കൃതികള്‍ അറബിയിലാക്കി. സോക്രട്ടീസ്, പ്ളാറ്റോ, യൂക്ലിഡ്, പൈത്തഗോറസ് എന്നിവരുടേതടക്കം നിരവധി ഗ്രീക്ക് കൃതികളും അറബിയിലായി. ബാഗ്ദാദില്‍ ശാസ്ത്ര ഗവേഷണാലയം തന്നെ തുടങ്ങി. എല്ലാ മേഖലകളിലും മുസ്ലിം ശാസ്ത്രജ്ഞര്‍ അളവറ്റ സംഭാവന നല്കി. പിന്നീട് യൂറോപ്പിലെ നവോത്ഥാനകാലത്ത് മുസ്ലിം കൃതികള്‍ യൂറോപ്യരുടെ കൈകളിലെത്തി. മുസ്ലിം ചിന്തകരും ശാസ്ത്രജ്ഞരുമായ അല്‍ ബിറൂനി, അവിസെന്ന, അല്ഹാസം, സഹ്റാവി, ബത്തേജിയസ്, ജബര്‍, അല്റാസേസ്, അവറോസ്, ഇബ്നു ഖല്ദൂന്‍, ഉമര്‍ ഖയ്യാം, അല്‍ ഖവാരിസ്മി തുടങ്ങിയവരുടെ കൃതികളൊക്കെ ലത്തീന്‍ ഭാഷയിലേക്കും തുടര്ന്ന് മറ്റ് യൂറോപ്യന്‍ ഭാഷകളിലേക്കും തര്ജമ ചെയ്യപ്പെട്ടു. അതോടെ ശാസ്ത്രത്തിന്റെ വികാസം അറബികളുടെ കൈയില്‍ നിന്ന് യൂറോപ്യര്‍ ഏറ്റെടുത്തു. ഏത് സംസ്കാരത്തിനും സംഭവിക്കുന്ന സ്വാഭാവിക പതനം മുസ്ലിം സംസ്കാരത്തിനുമുണ്ടായി. മതത്തെ കേവലം ചടങ്ങുകളിലൊതുക്കുകയും അന്ധവിശ്വാസങ്ങളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തത് മുസ്ലിം ശാസ്ത്രാഭിവാഞ്ഛയ്ക്ക് മങ്ങലേല്പിച്ചു. ഖുര്ആന് അര്‍ഥമറിയാതെ പാരായണം ചെയ്ത് പുണ്യം നേടുക എന്നതിലുപരി അതിന്റെ ചിന്താലോകത്തേക്കുള്ള വാതായനങ്ങള്‍ ചരിത്രപരമായ കാരണങ്ങളാല്‍ അടയ്ക്കുകയോ അടഞ്ഞുപോവുകയോ ചെയ്തു. പക്ഷേ, ചിന്തിക്കുന്നവര്ക്കും അറിയാനാഗ്രഹിക്കുന്നവര്ക്കും ഖുര്ആന് വചനങ്ങള്‍ എന്നും പ്രചോദനമായി തന്നെ തുടരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar