പുതിയ സാങ്കേതികവിദ്യ
എഴുത്തില്‍ തെറ്റു വരുത്തിയാല്‍
‘പേന’ പിടികൂടും
ഓരോ അക്ഷരങ്ങള്‍ക്ക് വേണ്ടുന്ന കൈയ്യുടെ ചലനങ്ങളും അസംഖ്യം വാക്കുകളും ഈ സാങ്കേതിക വിദ്യയില്‍ പേനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എഴുതുന്ന തെറ്റായ വാക്കുകള്‍ക്കും ആകൃതി ശരിയല്ലാത്ത അക്ഷരത്തിനും പേന വിറച്ചുകൊണ്ടു പ്രതികരിക്കും. ഇനി എഴൂതുന്ന വാക്ക് മനസ്സിലാക്കാന്‍ കഴിയാത്ത സ്‌ഥിതി വന്നാലും പേന ഈ രീതിയില്‍ തന്നെ പ്രതികരിക്കും. അക്ഷരങ്ങള്‍ തിരിച്ചറിയുന്ന കാലിഗ്രാഫിക്ക് പ്രാധാന്യം നല്‍കുന്ന പേന വേണോ അതോ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ലാംഗ്വേജ് ഡേറ്റാബേസുള്ള പേന വേണോ എന്ന് ഉപയോക്‌താക്കള്‍ക്ക് തീരുമാനിക്കാം. ഇതു മാത്രമല്ല സവിശേഷത. പെന്‍സില്‍, ബോള്‍ പോയിന്റ്, ഫൗണ്ടന്‍ തുടങ്ങിയ സൗകര്യങ്ങള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്ന സംവിധാനമാണ് ഈ ഒരു പേനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.മ്യൂണിക് ആസ്‌ഥാനമായ പേനയുടെ ഉത്ഭവവും ഏറെ രസകരമാണ്. നിര്‍മ്മാതാക്കളില്‍ ഒരാളായ 36 കാരന്‍ ഫാക് വോസ്‌കിയുടെ 10 വയസ്സുകാരനായ മകന്‍ ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ നിരന്തരം തെറ്റു വരുത്തുമായിരുന്നു. ഇതിനെ മറികടക്കാന്‍ എന്താണു വഴിയെന്ന വോസ്‌കിയുടെ ആലോചനയാണ് ഈ കമ്പ്യൂട്ടര്‍ പേനയിലേക്ക് എത്തിയത്. പിന്നീട് നടന്ന നിരന്തര പ്രയത്നത്തിനൊടുവില്‍ ഫോക് വോസ്‌കിയും കൂട്ടുകാരന്‍ 33 വയസ്സുള്ള ദാനിയേല്‍ കീസ്‌മാക്കറും വികസിപ്പിച്ച പേന വിപണിയിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment