Pages

Thursday, July 11, 2013

വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

വി.എസിനും പിണറായിക്കുമെതിരെ
 വിജിലന്‍സ് അന്വേഷണം
കേസ് നടത്തിപ്പിലൂടെ സംസ്ഥാനത്തിന് മൂന്നുകോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തി ഒക്ടോബര്‍ 22 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 
ഐസ്‌ക്രീം, ലോട്ടറി, ലാവലിന്‍ കേസുകള്‍ക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി പരിഗണിക്കുകയായിരുന്നു കോടതി. കോടിയേരി ബാലകൃഷ്ണന്‍ , എം. വിജയകുമാര്‍ , വ്യവഹാര ദല്ലാള്‍ പി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. നന്ദകുമാര്‍ കേസുകളില്‍ ഇടപെട്ടുവെന്നതാണ് ആരോപണം.

                                 പ്രൊഫ്‌ ജോണ്‍ കുരാക്കാർ 


No comments: