ഹര്‍ത്താല്‍ പൂര്‍ണം.
പരക്കെ അക്രമം
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഘര്‍ഷാവസ്ഥ അടൂരില്‍ തുടങ്ങിയത്. സര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യം നപ്രകടനം തുടങ്ങിയത്. മുന്നൂറോളം വരുന്ന നപ്രവര്‍ത്തകര്‍ കമ്പുകളുമായാണ് നപ്രകടനത്തില്‍ പങ്കെടുത്തത്. ഇതിനിടയിലാണ് റോഡിലൂടെ വന്ന കോണ്‍നഗ്രസ് ബ്ലോക്ക് നപ്രസിഡന്റ് ഏഴംകുളം അജുവിന്റെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് കോണ്‍നഗ്രസ്സിന്റെ നിരവധി ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവയും നശിപ്പിച്ചു. പോലീസ് വണ്ടിക്കുനേരെയും കല്ലേറ് ഉണ്ടായി. നപ്രകടനം നഗരം ചുറ്റി തിരികെ പോകുന്ന വഴിക്ക് നഗരത്തില്‍ വച്ച് ലാത്തിവീശലില്‍ ഡി.വൈ.എഫ്.ഐ. ഏരിയാ കമ്മിറ്റിയംഗം റെജി(32), കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍(31) എന്നിവര്‍ക്കും കല്ലേറില്‍ മണിയാര്‍ പോലീസ് ക്യാമ്പിലെ പോലീസുകാരന്‍ നപ്രശാന്തിനും പരിക്കേറ്റു. ഇവരെ അടൂര്‍ ജനറല്‍ ആസ്പനത്രിയില് നപ്രവേശിപ്പിച്ചു.
ഡി.വൈ.എഫ്.ഐ. നപ്രകടനം കഴിഞ്ഞയുടന്‍ എ.ഐ.വൈ.എഫ്. നപ്രകടനം നപ്രകോപനപരമായ മുനദ്രാവാക്യങ്ങളുമായി നടന്നു. തുടര്‍ന്നാണ് കോണ്‍നഗ്രസ്സുകാര്‍ സംഘടിച്ച് നപ്രകടനമായി എത്തിയത്. നപ്രകടനം അടൂര്‍ ജനറല്‍ ആസ്പനത്രിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ നപ്രകടനത്തിനുനേരെ ആസ്പത്രി കോമ്പൗണ്ടില്‍നിന്ന് കല്ലേറ് ഉണ്ടായി. തുടര്‍ന്ന് സി.പി.ഐ. ഓഫീസിനു മുന്‍പില്‍ എത്തിയപ്പോള്‍ സി.പി.ഐ., എ.ഐ.വൈ.എഫ്. നപ്രവര്‍ത്തകരും കോണ്‍നഗ്രസ്സുകാരും തമ്മില്‍ കല്ലേറും സംഘര്‍ഷവും ഉണ്ടായി. അരമണിക്കൂറോളം പരസ്പരം അടിയും കല്ലേറുമായി ഇരുചേരിയായി നിന്ന് ആനക്രമിച്ചു. പോലീസുകാര്‍ ഇരുകൂട്ടരെയും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ സാധിച്ചില്ല. ഇവിടെ നിരവധി കടകളുടെയും ഒരു ബാങ്കിന്റെയും ബെസ്റ്റ് ബേക്കറിയുടെയും ഗ്ലാസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. ഇവിടെ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സി.പി.എം. നേതൃത്വത്തില്‍ നപ്രകടനം വന്നത്. സി.പി.ഐ. ഓഫീസിനു മുന്‍പില്‍ വച്ച് എല്‍.ഡി.എഫുകാര്‍ ഒരുമിച്ച് കമ്പുകളും കല്ലുകളുമായി തെരുവിലേക്കിറങ്ങി. പോലീസുകാരെ കല്ലെറിഞ്ഞ് ഓടിച്ച ഇവര്‍ പിന്നീട് കോണ്‍നഗ്രസ്സുകാരെയും റോഡില്‍ നിന്നവരെയും ഓടിച്ചിട്ട് തല്ലുകയും അടൂര്‍ പാര്‍ത്ഥസാരഥി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍ വരെയുള്ള നിരവധി കടകളുടെ ഗ്ലാസ്സുകള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. സി.പി.എം. സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ അടൂരിലെ ഭാരവാഹികളുടെ കടയ്ക്ക് നേരെയും എല്‍.ഡി.എഫ്. നപ്രവര്‍ത്തകര്‍ എറിഞ്ഞു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ഗ്ലാസ്സുകളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ വച്ച് അക്രമം നടത്തിയ ചിലരെ അടൂര്‍ ഡിവൈ.എസ്.പി. അനില്‍ദാസ്, സി.ഐ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടിച്ചോടിച്ചെങ്കിലും നപ്രവര്‍ത്തകര്‍ സംഘടിച്ചതോടെ പോലീസുകാര്‍ കാഴ്ചക്കാരായി മാറി. സോളാര്‍ തട്ടിപ്പിനെതിരെ സമരംചെയ്ത എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദിനെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എല്‍.ഡി.എഫ്. നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. ചേര്‍ത്തല, കായംകുളം, ആലപ്പുഴ, പാണാവള്ളി, മുഹമ്മ എന്നിവിടങ്ങളില്‍ അക്രമമുണ്ടായി. കോണ്‍ഗ്രസ്, സി.പി.ഐ. ഓഫീസുകള്‍ക്ക് നേരെയും ആക്രമണം നടന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ തടഞ്ഞു. എന്നാല്‍, ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കടകമ്പോളങ്ങള്‍ എന്നിവ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. യാത്രാ ബോട്ടില്ലാത്തതിനാല്‍ പെരുമ്പളത്ത് ആളുകള്‍ തിക്കിത്തിരക്കി കയറിയ വള്ളം മറിഞ്ഞ് നാലുപേര്‍ കായലില്‍വീണു. സര്‍വകലാശാല പരീക്ഷയ്ക്ക് പോയ വിദ്യാര്‍ഥികളാണ് വീണത്. ഇവരെ സഹയാത്രികര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എല്‍.ഡി.എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെങ്കിലും പ്രകടനങ്ങളില്‍ കൂടുതലും എ.ഐ.വൈ.എഫ്. - സി.പി.ഐ. പ്രവര്‍ത്തകരായിരുന്നു. വെള്ളപ്പൊക്കംമൂലം ഹര്‍ത്താലില്‍നിന്ന് കുട്ടനാട് താലൂക്കിനെ ഒഴിവാക്കിയിരുന്നു.ചേര്‍ത്തലയില്‍ പ്രകടനം നടത്തിയ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. കെ.എസ്.ആര്‍.ടി.സി. ബസ്സ് തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. രണ്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. വയലാറിലെ ദേവകീകൃഷ്ണന്‍ സ്മാരക കോണ്‍ഗ്രസ് ഭവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. ഇതിന് തിരിച്ചടിയായി സി.പി.ഐ. നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനമായ സി.സി.ടി.യുടെ ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പാണാവള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസ് സി.പി.ഐ. പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇവിടെ കോണ്‍ഗ്രസ്സുകാര്‍ സി.പി .ഐ.ഓഫീസ്സും ആക്രമിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് പള്ളിപ്പുറം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഹമ്മ ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസും പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. റോഡിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. ഇവിടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി.
ആലപ്പുഴയില്‍ പ്രകടനവുമായി എത്തിയ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ബോട്ട്‌ജെട്ടിയില്‍ റോഡ് ഉപരോധിച്ചു. ഇവര്‍ പിരിഞ്ഞതിനുശേഷം കെ.എസ്.ആര്‍.ടി.സി. കോണ്‍വേ അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചു. ലോക്കല്‍ സര്‍വീസ് തുടങ്ങിയതറിഞ്ഞ് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ സ്റ്റാന്‍ഡില്‍ കുത്തിയിരുന്നു. ജില്ലയ്ക്കകത്തുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാമെന്ന ഉറപ്പില്‍ ഇവര്‍ സമരം അവസാനിപ്പിച്ചു. പിരിഞ്ഞുപോകുന്നതിനിടയില്‍ സ്റ്റാന്‍ഡില്‍ വച്ചിരുന്ന ഐ.എന്‍.ടി.യു.സി. യുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. സ്റ്റാന്‍ഡിനുള്ളില്‍ കയറി ബോര്‍ഡുകള്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. ജലഗതാഗത വകുപ്പിന്റെ ഓഫീസും പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഹര്‍ത്താല്‍ കായലോര വിനോദ സഞ്ചാര മേഖലയെ നിശ്ചലമാക്കി. കണിച്ചുകുളങ്ങരയില്‍ തുറന്ന കള്ളുഷാപ്പ് നശിപ്പിച്ചു. കായംകുളത്ത് പ്രകടനം നടത്തിയ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ കല്ലെറിഞ്ഞു. അവിടെനിന്ന് തിരിച്ചും കല്ലേറുണ്ടായി. പുന്നപ്ര, പുറക്കാട്, മാങ്കാംകുഴി, മാവേലിക്കര എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തടഞ്ഞു. ആലപ്പുഴയില്‍ നടന്ന പ്രതിഷേധസമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.പി . ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.മോഹന്‍ദാസ് അധ്യക്ഷനായി.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട
വിഷയത്തില്‍ ഇടതുസംഘടനകളും ബി.ജെ.പി.യും കോട്ടയം നഗരത്തെ പ്രതിഷേധവേദിയാക്കി. ഇതുകാരണം
എം.സി. റോഡില്‍ ഉള്‍പ്പെടെ നഗരത്തിലെ വിവിധ റോഡുകളില്‍ പലതവണ ഗതാഗതം തടസ്സപ്പെട്ടു.
സോളാര്‍വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ചൊവ്വാഴ്ച തിരുവനന്തപുരത്ത്
പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും ആയിരുന്നു ഇടതുസംഘടനകളുടെ
പ്രതിഷേധപ്രകടനം. ചൊവ്വാഴ്ച
ഉച്ചയ്ക്ക് സി.പി.എം. നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും ഉപരോധവും നടന്നു. ജില്ലാ
കമ്മിറ്റിയംഗം അഡ്വ. കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ശശികുമാര്‍, ജെയ്ക്ക് സി.തോമസ്,
ബി.ആനന്ദക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞായറാഴ്ച എ.ഐ.വൈ.എഫുകാരെ സഹകരണ പരീക്ഷാ
ബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞ് ഇല്ലംപള്ളിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ്
എ.ഐ.വൈ.എഫുക്കാര്‍ കുഞ്ഞ് ഇല്ലംപള്ളിയുടെ, മിനിസിവില്‍ സ്റ്റേഷന് സമീപമുള്ള വീട്ടിലേക്ക്
മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍
കുത്തിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍
ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി അഡ്വ. വി.എസ്.മനുലാല്‍, സംസ്ഥാന ജോയിന്റ്
സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍, അഡ്വ. വി.ബി.ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട്
നാലുമണിക്കായിരുന്നു എ.ഐ.വൈ.എഫ്. പ്രകടനം നടത്തിയത്. എ.ഐ.ടി.യു.സി. ഓഫീസ് പരിസരത്തുനിന്നാണ്
പ്രകടനം ആരംഭിച്ചത്.
ഇതിനുശേഷം എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും പ്രകടനം നടത്തി. എസ്.എഫ്.ഐ.ക്കാര്‍ തിരുനക്കര ഗാന്ധിപ്രതിമയ്ക്ക് സമീപം എം.സി. റോഡില്‍ കുത്തിയിരുന്നു. പിന്നാലെ പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐ.ക്കാരും തൊട്ടുപിന്നിലായി റോഡ് ഉപരോധിച്ചു. ഇതോടെ വൈകീട്ട് അഞ്ചുമണി മുതല്‍ 5.30വരെ എം.സി.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഡി.വൈ.എഫ്.ഐ.യുടെയും എസ്.എഫ്.ഐ.യുടെയും ഉപരോധം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.ജെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.എസ്.ശരത് പ്രസംഗിച്ചു.
സോളാര്‍ അഴിമതിയില്‍ കുരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സരിത എസ്.നായര്‍ക്ക് വഴിവിട്ട് സഹായംചെയ്തുകൊടുത്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ഇരുവരുടെയും കോലവും കത്തിച്ചു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രാജിവച്ച് കേരളജനതയോട് മാപ്പുപറയണമെന്ന് പ്രകടനം ഉദ്ഘാടനംചെയ്ത യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷിന്റെ നേതൃത്വത്തില്‍ തിരുനക്കരയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ പി.ജെ.ഹരികുമാര്‍, വി.പി.മുകേഷ്, കെ.യു.ശാന്തകുമാര്‍, ബിനു കെ.വാര്യര്‍, എസ്. രതീഷ്, ഡി.എന്‍.ഗോപി, നാസര്‍ റാവുത്തര്‍, ടി.ആര്‍.സുഗുണന്‍, ഷാജി തൈച്ചിറ, കെ.എല്‍.സജീവന്‍, രാജേഷ് ചെറിയമഠം, എന്‍.എസ്.രമേശ്, ശരത്കുമാര്‍, മുരളീകൃഷ്ണന്‍, കെ.എസ്.ഗോപന്‍, അനീഷ് കല്ലേലില്‍, റോയ് കെ. തോമസ്, ജി.കെ.ഹരി, കൃഷ്ണന്‍കുട്ടി കെ.കെ., പി.ടി.മധു, ആര്‍.രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇതിനുശേഷം എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും പ്രകടനം നടത്തി. എസ്.എഫ്.ഐ.ക്കാര്‍ തിരുനക്കര ഗാന്ധിപ്രതിമയ്ക്ക് സമീപം എം.സി. റോഡില്‍ കുത്തിയിരുന്നു. പിന്നാലെ പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐ.ക്കാരും തൊട്ടുപിന്നിലായി റോഡ് ഉപരോധിച്ചു. ഇതോടെ വൈകീട്ട് അഞ്ചുമണി മുതല്‍ 5.30വരെ എം.സി.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഡി.വൈ.എഫ്.ഐ.യുടെയും എസ്.എഫ്.ഐ.യുടെയും ഉപരോധം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.ജെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.എസ്.ശരത് പ്രസംഗിച്ചു.
സോളാര്‍ അഴിമതിയില്‍ കുരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സരിത എസ്.നായര്‍ക്ക് വഴിവിട്ട് സഹായംചെയ്തുകൊടുത്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ഇരുവരുടെയും കോലവും കത്തിച്ചു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രാജിവച്ച് കേരളജനതയോട് മാപ്പുപറയണമെന്ന് പ്രകടനം ഉദ്ഘാടനംചെയ്ത യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷിന്റെ നേതൃത്വത്തില്‍ തിരുനക്കരയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ പി.ജെ.ഹരികുമാര്‍, വി.പി.മുകേഷ്, കെ.യു.ശാന്തകുമാര്‍, ബിനു കെ.വാര്യര്‍, എസ്. രതീഷ്, ഡി.എന്‍.ഗോപി, നാസര്‍ റാവുത്തര്‍, ടി.ആര്‍.സുഗുണന്‍, ഷാജി തൈച്ചിറ, കെ.എല്‍.സജീവന്‍, രാജേഷ് ചെറിയമഠം, എന്‍.എസ്.രമേശ്, ശരത്കുമാര്‍, മുരളീകൃഷ്ണന്‍, കെ.എസ്.ഗോപന്‍, അനീഷ് കല്ലേലില്‍, റോയ് കെ. തോമസ്, ജി.കെ.ഹരി, കൃഷ്ണന്‍കുട്ടി കെ.കെ., പി.ടി.മധു, ആര്‍.രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment