Pages

Tuesday, July 2, 2013

AWARD TO DR. C.R JAYASANKAR

             മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം
                 ഡോ. സി.ആര്‍.ജയശങ്കറിന്
 സാന്ത്വന പരിചരണരംഗത്തും മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണരംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡോ. സി.ആര്‍.ജയശങ്കറിന് സംസ്ഥാനസര്‍ക്കാരിന്റെ ബഹുമതി. ആരോഗ്യവകുപ്പിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരമാണ് തിങ്കളാഴ്ച (1st July,2013)ജയശങ്കറിന് സമ്മാനിച്ചത്.കൊല്ലം ജില്ലാ ആസ്​പത്രി ഡെപ്യൂട്ടി സൂപ്രണ്ടായ ജയശങ്കര്‍ ഇപ്പോള്‍ പാലിയേറ്റീവ് കെയറില്‍ പി.എച്ച്.ഡി. ചെയ്തുവരികയാണ്. ബി.എ.എം.എസ്., എം.ബി.ബി.എസ്. ബിരുദങ്ങള്‍ക്ക് പുറമെ ഹെല്‍ത്ത് കെയര്‍ സര്‍വീസസില്‍ എം.ബി.എ.യും നേടിയിട്ടുണ്ട്.

2000ല്‍ അസി.സര്‍ജനായി ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. ഇടുക്കി ജില്ലാ ആസ്​പത്രി, വെളിനല്ലൂര്‍, നെടുമണ്‍കാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ ആര്‍.സി.എച്ച് ഓഫീസറായും പ്രവര്‍ത്തിച്ചു. തൊടുപുഴ, കൊട്ടാരക്കര താലൂക്ക് ആസ്​പത്രികളില്‍ സൂപ്രണ്ടായശേഷം കൊല്ലം ജില്ലാ ആസ്​പത്രിയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിച്ചുവരികയായിരുന്നു.
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യസുരക്ഷയിലും പാലിയേറ്റീവ് കെയറിലുമാണ് ജയശങ്കര്‍ കൂടുതല്‍ ശ്രദ്ധയൂന്നിയത്. വെളിനല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആയുരാരോഗ്യം എന്നപേരില്‍ ആരംഭിച്ച പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആരോഗ്യവിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, ആസൂത്രണം, പ്രാഥമികാരോഗ്യ സംരക്ഷണം തുടങ്ങിയവയിലും ദേശീയ, സംസ്ഥാന ആരോഗ്യപരിപാടികളുടെ മികവുറ്റ നടത്തിപ്പിലും ശ്രദ്ധപതിപ്പിച്ചു.കൊട്ടാരക്കരയിൽ  പാലിയെറ്റിവ്  കെയർ  ഇനിഷെറ്റിവു  എന്ന  ഒരു സംഘടന  രൂപീകരിച്ചു . സംഘടനയുടെ  രക്ഷാധികാരി  ഇപ്പോഴും  ജയശങ്കർ  ആണ് . പ്രൊഫ്‌. ജോണ്‍ കുരാക്കാർ  ആണ് പ്രസിഡണ്ട്‌ . ജോർജ്  കുട്ടി  സെക്രട്ടറി  ആയി  പ്രവർത്തിക്കുന്നു 
കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും ഐ.എം.എ. ജില്ലാ കണ്‍വീനറുമാണ്. ഉളിയക്കോവില്‍ പറത്തൂര്‍വീട്ടിലാണ് താമസം. ഭാര്യ: രാഖി. പ്ലസ്ടു വിദ്യാര്‍ഥിനിയായ ലക്ഷ്മി മകളാണ്.ഡോ. ജയശങ്കറിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ജില്ലാ ആസ്​പത്രിയില്‍ സ്വീകരണം നല്‍കും.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: