എരിയല്‍ കാസ്ട്രോയ്ക്ക്1000 വര്‍ഷം തടവ്
രണ്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇയാള്‍ ലൈംഗിക അടിമകളായി പാര്‍പ്പിച്ചിരുന്ന ഒഹിയോ ക്‌ളീവ് ലാന്റിലെ വീട്ടില്‍ നിന്നും സ്‌ത്രീകള്‍ രക്ഷപ്പെട്ടത്. തടവില്‍ പാര്‍പ്പിച്ചിരുന്ന സ്‌ത്രീകളില്‍ ഒരാളുടെ കുട്ടിയുടെ പിതാവായ കാസ്‌ട്രോ സ്‌ത്രീകളെ ശാരീരിക പീഡനത്തിനും ഗര്‍ഭഛിദ്രത്തിനുമൊക്കെ ഇരയാക്കുകയും രക്ഷപെടാന്‍ ശ്രമിച്ച ഒരു സ്‌ത്രീയെ വാക്വം കോര്‍ഡ് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിക്കുക വരെ ചെയ്‌തതായിട്ടാണ് രക്ഷപെട്ടതിന് പിന്നാലെ സ്‌ത്രീകള്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
2002 നും 2004 നും ഇടയില്‍ ഗിനാ ഡി ജീസസ്, അമാന്റാ ബെറി, മൈക്കേലാ നൈറ്റ് എന്നിങ്ങനെ മൂന്ന് പേരെ 14,16, 20 എന്നീ പ്രായത്തിലായിരുന്നു കാസ്‌ട്രോ തട്ടിക്കൊണ്ടു പോയത്. ഇവരെ അനേകം തവണ ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും വിധേയരാക്കി. ഇതില്‍ ഇപ്പോള്‍ 27 വയസ്സുകാരിയായ ബെറിയില്‍ ഇയാള്‍ക്ക് ആറു വയസ്സുകാരനായ ഒരു മകനുണ്ട്. 2006 ക്രിസ്‌മസിന് കുട്ടി ജനിക്കുന്ന സമയത്ത് പോലും സഹായിയായി നിന്ന മറ്റൊരു സ്‌ത്രീയെ കാസ്‌ട്രോ ബലാത്സംഗം ചെയ്യുകയായിരുന്നു. കാസ്‌ട്രോയുടെ തടവില്‍ ഒരിക്കല്‍ പോലും തങ്ങള്‍ക്ക് ഡോക്‌ടറെ കാണാനായിരുന്നില്ലെന്നു ബെറി വ്യക്‌തമാക്കി. ഇതിന് പുറമേ ഇപ്പോള്‍ 32 വയസ്സുള്ള നൈറ്റിന്റെ അഞ്ചു ഗര്‍ഭമാണ് കാസ്‌ട്രോ ഇടിച്ചു മാത്രം കലക്കിയത്.
മെയ് 6 ന് ഇരകളില്‍ ഒരാള്‍ വാതില്‍ ചവുട്ടി തുറന്ന് അയല്‍ക്കാരോട് രക്ഷിക്കാന്‍ വിളിച്ചു കൂവിയതാണ് സ്‌ത്രീകള്‍ക്ക് രക്ഷപെടാന്‍ അവസരം നല്‍കിയത്. പരോളില്ലാതെ 1000 വര്‍ഷത്തെ തടവിനാണ് ഇയാള്‍ വിധിക്കപ്പെട്ടത്. താന്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നും പോര്‍ണോഗ്രാഫിയുടെ അടിമയാണെന്നും നീണ്ട നാളുകള്‍ക്ക് മുമ്പ് ലൈംഗിക ചൂഷണത്തിന് വിധേയനായ ആളാണെന്നും വിചാരണവേളയില്‍ കാസ്‌ട്രോ പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment