Pages

Monday, July 22, 2013

സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബ്രിട്ടന്‍ കരകയറിത്തുടങ്ങി

സാമ്പത്തികത്തകര്ച്ചയില്നിന്ന്
ബ്രിട്ടന്കരകയറിത്തുടങ്ങി

സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബ്രിട്ടന്‍ കരകയറിത്തുടങ്ങിവര്ഷങ്ങളായി തുടരുന്ന പ്രതിസന്ധിയില്നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്കണ്ടുതുടങ്ങി. ഏപ്രില്‍, മേയ്, ജൂണ്മാസങ്ങളിലെ സാമ്പത്തിക വളര്ച്ചയുടെ കണക്കുകള്പുറത്തുവരുമ്പോള്ആശ്വാസത്തിനു വകയുണ്ടാകുമെന്നാണ് പ്രതീക്ഷ. അര ശതമാനം വരെ വളര്ച്ചയാണ് വര്ഷത്തിന്റെ രണ്ടാം പാദത്തിലെ പ്രതീക്ഷ.ജൂണിലെ കണ്സ്യൂമര്കോണ്ഫിഡന്സ് ഇന്ഡക്സ് ഇരുപത്തഞ്ചു മാസത്തെ ഏറ്റവും ഉയര്ന്ന നിലയിലായിരുന്നു. രണ്ടാം പാദത്തിലെ ബിസിനസ് കോണ്ഫിഡന്സ് 2007നു ശേഷമുള്ള ഏറ്റവും ഉയര്ന്ന അവസ്ഥയിലും. രണ്ടാം പാദത്തിലെ ചില്ലറ വില്പ്പനയില്‍ 0.9% വളര്ച്ച രേഖപ്പെടുത്തി. ജൂണിലെ കാര്വില്പ്പന കഴിഞ്ഞ വര്ഷം ജൂണിലേതിനെ അപേക്ഷിച്ച് 13.4% വര്ധിച്ചു.

ഇത്രയും സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിസന്ധി ഒഴിയുന്നു എന്നും, അര ശതമാനം വളര്ച്ചയുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്കണക്കാക്കുന്നത്.ആളുകള്പണം സേവ് ചെയ്യുന്നതിന്റെ അളവ് കുറച്ചത് ഇതിനൊരു പ്രധാന കാരണമായിട്ടുണ്ടെന്ന് വിലയിരുത്തല്‍. ഒരു വര്ഷം മുന്പ് ഏഴു ശതമാനം സേവ് ചെയ്തിരുന്നവര്ഇപ്പോഴത് നാലു ശതമാനമാക്കിയെന്നാണ് ശരാശരിക്കണക്ക്. വരുമാനത്തില്കാര്യമായ വ്യത്യാസം വന്നിട്ടുമില്ല. സാഹചര്യത്തില്‍, സേവിങ്സില്കുറഞ്ഞ പണം വിപണികളില്ചെലവാക്കുകയാണു ചെയ്തിരിക്കുന്നത്. ഇതു സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്വുണ്ടാകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.അതേസമയം, പ്രതിസന്ധി പൂര്ണമായി ഒഴിഞ്ഞു എന്ന് ഇനിയും പറയാറായിട്ടില്ലെന്നും വിദഗ്ധര്മുന്നറിയിപ്പു നല്കുന്നു. സര്ക്കാരിന്റെ ചെലവുചുരുക്കല്നടപടികള്ശക്തമായിത്തന്നെ തുടരുകയാണ്. ബാങ്കുകള്ഇപ്പോഴും വായ്പകള്നല്കാന്മടിക്കുന്നു. ആളുകളുടെ വരുമാനം വര്ധിക്കുന്നതിനെക്കാള്കൂടിയ നിരക്കില്നിത്യോപയോഗ സാധനങ്ങളുടെ വിലകള്കൂടിക്കൊണ്ടിരിക്കുകയാണെന്നും വിദഗ്ധര്വിലയിരുത്തുന്നു.


                                  പ്രൊഫ്. ജോണ്‍ കുരാക്കാർ 

No comments: