Pages

Thursday, July 11, 2013

ഇനി വ്രതവിശുദ്ധിയുടെനാളുകള - റംസാന്‍ബുധനാഴ്ച (1-0-2 3) ആരംഭിച്ചു

ഇനി വ്രതവിശുദ്ധിയുടെനാളുകള -
റംസാന്‍ബുധനാഴ്ച (1-0-2 3) ആരംഭിച്ചു 

 ഇനി വ്രതവിശുദ്ധിയുടെ മുപ്പത് ദിനരാത്രങ്ങള്‍. ദൈവവും നന്മയും കാരുണ്യവും മാത്രം മനസ്സില്‍ നിറയുന്ന പുണ്യങ്ങളുടെ പൂക്കാലം. ബുധനാഴ്ച റംസാന്‍ ഒന്ന് ആയി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് മുഖ്യഖാസി കെ. വി. ഇമ്പിച്ചമ്മദ്ഹാജിയും പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അടക്കമുള്ളവര്‍ പ്രഖ്യാപിച്ചതോടെ മുസ്‌ലിം സമൂഹം നോമ്പുകാലത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. ഗള്‍ഫ് നാടുകളിലും ബുധനാഴ്ച തന്നെയാണ് റംസാന്‍ തുടങ്ങുന്നത്. 

പള്ളികളെല്ലാം റംസാന്‍ വിശുദ്ധിക്കായി ഒരുങ്ങിക്കഴിഞ്ഞു. മിക്ക പള്ളികളും അറ്റകുറ്റപ്പണികള്‍ നടത്തിയും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും മോടിയാക്കി. നോമ്പ് തുറക്കാനും ഇഅതികാഫ് ഇരിക്കാനും എല്ലാ പള്ളികളിലും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പുതിയ ഇമാമുമാരെയും ചില പള്ളികളില്‍ നിയമിച്ചിട്ടുണ്ട്.
മുസ്‌ലിംഭവനങ്ങളും എല്ലാവിധ ഒരുക്കങ്ങളോടെ റംസാന്‍ വിശുദ്ധിയിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. ' നനച്ചുകുളി ' പോലുള്ള പരമ്പരാഗത അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടാണ് മലബാറിലും മറ്റും വിശ്വാസികള്‍ റംസാനിലേക്ക് കടക്കുന്നത്. റംസാനിലെ കാരുണ്യത്തിന്റെ നേര്‍ചിത്രങ്ങളായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നാടെങ്ങും കൂട്ടായ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

                                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: