കേരളത്തിൽവീണ്ടുംതോരാമഴ.
താഴ്ന്ന പ്രദേശങ്ങൾവെള്ളത്തിലായി
നഗരത്തില്‍ അഷ്ടമുടിക്കായലോരത്തുള്ള ആശ്രാമം ലിങ്ക് റോഡ് കായലേത് റോഡ് ഏത് എന്നറിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഉച്ചയ്ക്കുശേഷം മഴ ശമിച്ചതോടെയാണ് ഈ സ്ഥിതിമാറിയത്. കടപ്പാക്കട-നായേഴ്‌സ് റോഡില്‍ മാത്രമല്ല, റോഡിനിരുവശങ്ങളിലുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും വെള്ളക്കെട്ടുണ്ടാക്കി. റോഡ് നിര്‍മിതിയിലെ അശാസ്ത്രീയതമൂലമാണ് റോഡില്‍നിന്ന് വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുണ്ടാക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.ആനന്ദവല്ലീശ്വരം, തോപ്പില്‍ക്കടവ് വളവില്‍ വെള്ളം മുട്ടൊപ്പം ഉയര്‍ന്നു. കാങ്കത്തുമുക്കിലും സമീപമുള്ള ഇടറോഡുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഹര്‍ത്താലായതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതുമൂലം റോഡിലെ വെള്ളക്കെട്ട് അപകടങ്ങളോ അസൗകര്യങ്ങളോ സൃഷ്ടിച്ചില്ലെന്നുമാത്രം. ഹൈസ്‌കൂള്‍ ജങ്ഷന് തൊട്ടുകിഴക്ക് കെ.എസ്.ഇ.ബി.യുടെ ഓലയില്‍ ഓഫീസിനുമുന്നില്‍ സ്ഥിരം വെള്ളക്കെട്ടാണ്. ബുധനാഴ്ചത്തെ തോരാമഴ ഇവിടം കായല്‍പ്പരപ്പാക്കി. ഹര്‍ത്താല്‍ അല്ലായിരുന്നെങ്കില്‍ ബുധനാഴ്ച ഇവിടം അപകടക്കെണിയായി മാറിയേനെ. ആശ്രാമം മൈതാനം ഒരു മണിക്കൂറിനുള്ളില്‍ കായലായി മാറിയ അവസ്ഥയും സൃഷ്ടിച്ചു.
ആശ്രാമം മൈതാനത്ത് ഇത്രയും വെള്ളംനിറച്ച മഴ അടുത്ത കാലത്തെങ്ങുമുണ്ടായിട്ടില്ല. രാമന്‍കുളങ്ങര മാതൃഭൂമി ഓഫീസിനു സമീപം മതേതര ജങ്ഷന്‍ റോഡ് മഴയില്‍ തോടായി മാറി. തങ്കശ്ശേരിയില്‍ ഇടറോഡുകള്‍ പലതും വെള്ളത്തിനടിയിലായി. പുന്നത്തല, തോട്ടയ്ക്കാട്ട്, സര്‍പ്പക്കുഴി, ബിഷപ്പ് ഹൗസ് ഭാഗത്തെ റോഡുകളില്‍ വെള്ളം ഉയര്‍ന്നു. സ്‌കൂളുകള്‍ അവധിയായതിനാല്‍ യാത്രാദുരിതം അത്രബാധിച്ചില്ലെന്നുമാത്രം.മരുത്തടിയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വഴികളും വീടുകളും വെള്ളക്കെട്ടായി. മൂലങ്കരയിലും പടിഞ്ഞാറുഭാഗങ്ങളിലും വഴികളിലും പറമ്പുകളിലും വെള്ളം കയറി. വിഷ്ണത്തുകാവ്, തിരുമുല്ലവാരം, മുളങ്കാടകത്തിന് പടിഞ്ഞാറുഭാഗം എന്നിവിടങ്ങളില്‍ ഇടറോഡുകളില്‍ വെള്ളം പൊങ്ങി. വാടി സൂചിക്കാരന്‍ മുക്കിലെ റോഡുകളിലും കനത്തമഴയില്‍ വെള്ളം കയറിയത് യാത്ര ബുദ്ധിമുട്ടുണ്ടാക്കി. കൊല്ല തോടിന്റെ ഇരുകരകളും കവിഞ്ഞൊഴുകുന്ന നിലയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ആശ്രാമം വൈദ്യശാല നഗര്‍-15, ഒറ്റത്തെങ്ങില്‍ അനിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാണു. മഴക്കെടുതികള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മയ്യനാട് ശാസ്താംകോവിലില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment