TRIBUTE PAID TO
PROF. K. NARAYANA KURUP,FORMER MINISTER
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ പ്രൊഫ. കെ.നാരായണക്കുറുപ്പ് (86) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാല പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഴൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തി. ഡെപ്യൂട്ടി സ്പീക്കറായും സഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1927 ഒക്‌ടോബര്‍ 23ന് കറുകച്ചാലില്‍ ജനിച്ച നാരായണക്കുറുപ്പ് അഭിഭാഷകന്‍, കോളജ് അധ്യാപകന്‍ എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ചു. മദ്രാസ്, ബോംബെ, പൂനെ എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉന്നതബിരുദം നേടിയ നാരായണക്കുറുപ്പ് 1954ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. പിന്നീട് എന്‍എസ്എസ് കോളജ് അധ്യാപകനായി. 1954ല്‍ തിരു-കൊച്ചി നിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നാരായണക്കുറുപ്പ് 23 വര്‍ഷക്കാലം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഴൂരില്‍ നിന്നും ആദ്യം കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയില്‍ എത്തിയ നാരായണക്കുറുപ്പ് പിന്നീട് കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി. 1963, 70, 77, 91, 2001 കാലയളവുകളില്‍ നിയമസഭയില്‍ അംഗമായിരുന്നു.
1977 മുതല്‍ 1979 വരെ സി. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. പിന്നീട് എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭകളിലും ഗതാഗതം കൈകാര്യം ചെയ്തു. 1991മുതല്‍ 1996 വരെ ഡെപ്യൂട്ടി സ്പീക്കറായി പ്രവര്‍ത്തിച്ചു. 1973-76 കാലയളവില്‍ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, 1976-77 കാലയളവില്‍ ഹൗസ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.ലീലാ ദേവിയാണ് ഭാര്യ. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍.ജയരാജ് ഉള്‍പ്പെടെ ഏഴ് മക്കളുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
-പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment