കൊട്ടാരക്കരയിൽ തീവണ്ടി അപകടം
ഒഴിവാക്കിയത് ടാപ്പിങ് തൊഴിലാളി
റെയില്‍ പാളത്തോടു ചേര്‍ന്നു താമസിക്കുന്നതിനാല്‍ ട്രെയിന്‍ കടന്നുവരുന്ന സമയം കൃത്യമായി അറിയാവുന്ന ജയന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു. അലക്കിവച്ചിരുന്ന വസ്ത്രങ്ങളില്‍ ചുവപ്പു നിറമുള്ള ഒരെണ്ണം കണ്ടെത്തി, പാളത്തിലൂടെ 300 മീറ്ററോളം പിന്നിലോട്ട് ഓടിയപ്പോഴേക്കം ദുരെനിന്നും ട്രെയിന്‍ എത്തി. ജയന്‍ തുണിവീശുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. മരംവീണ വിവരം ഇതിനകം വയര്‍ലസിലൂടെ ലഭിച്ചിരുന്നെങ്കിലും മഴയും മഞ്ഞുംമൂലം എവിടെയാണ് മരം വീണതെന്നറിയാതെ ആശങ്കയിലായിരുന്നു ലോക്കോ പൈലറ്റും. പിന്നീട് ജയനേയും കാബിനില്‍ ഒപ്പം കയറ്റിയാണ് മരം വീണുകിടന്ന ഇടംവരെ ട്രെയിന്‍ എത്തിയത്. അപ്പോഴേക്കും നാട്ടുകാര്‍ മരം മുറിച്ചു നീക്കാനും തുടങ്ങിയിരുന്നു. സന്ദര്‍ഭോചിതമായി പ്രവര്‍ത്തിച്ച ജയനെ റെയില്‍വെ ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. ടാപ്പിങ് തൊഴിലാളിയായ ജയന്‍ ഏറെ നാളുകളായി ഇവിടെ വാടകയ്ക്ക് കഴിയുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment